തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടാൻ ഉത്തരവിട്ട സുപ്രീംകോടതി വിധിയിൽ പഴുതുകൾ ഉണ്ടാക്കുകയല്ല, കോടതി ഉത്തരവ് നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. വരുമാന നഷ്ടത്തെ കുറിച്ച് ചിന്തിക്കാതെ മദ്യലഭ്യത കുറക്കാൻ നടപടിയെടുക്കണമെന്നും ഹസൻ മാധ്യമ പ്രവർത്തകരോട്പറഞ്ഞു.
ബിവറേജസ് കോർപറേഷൻ അടച്ചുപൂട്ടിയ കോടതി വിധി മറികടക്കാൻ സർക്കാർ മറ്റു വഴികൾ തേടുകയാണ്. ദേശീയ- സംസ്ഥാന പാതകൾ റദ്ദാക്കുന്നത് അടക്കമുള്ള വഴികൾ തേടേണ്ടി വരുമെന്നാണ് ധനമന്ത്രി തോമസ്െഎസക് പറയുന്നത്. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനത്തിന്‍റെ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന മദ്യശാലകളുടെ പ്രവർത്തന സമയം സർക്കാർ കൂട്ടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.