ചവറ: വിദേശത്തുനിന്ന് അയച്ച പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുമ്പോൾ ഉടമ അറിയാതെ എ.ടി.എം വഴി ഒമ്പതുലക്ഷം രൂപ നഷ്ടമായതായി പരാതി. ചവറ എസ്.ബി.ഐ ശാഖയിൽ അക്കൗണ്ടുള്ള കുന്നത്തൂർ തെക്കതിൽ ദിനീഷ് ബാബുവിനാണ് പണം നഷ്ടമായത്. പ്രവാസിയായ ദിനീഷ് എൻ.ആർ.ഐ അക്കൗണ്ടിലയക്കുന്ന പണം ഭാര്യ ചെക്കുപയോഗിച്ച് എഴുതിയെടുക്കുകയും വീട്ടാവശ്യം കഴിഞ്ഞുള്ള തുക ദിനീഷിെൻറതന്നെ പേരിലുള്ള എസ്.ബി അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു പതിവ്.
ദിനീഷ് നാട്ടിൽ വന്ന ശേഷം കഴിഞ്ഞ ഏപ്രിൽ 18ന് എസ്.ബി അക്കൗണ്ടിൽനിന്ന് പണമെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഒമ്പതുലക്ഷത്തോളം രൂപ നഷ്ടമായത് അറിയുന്നത്. തുടർന്ന് ബാങ്കിൽ ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിെല്ലന്ന് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ഭാര്യ ശ്രുതി കൃഷ്ണ പറയുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. ബാങ്ക് അധികൃതർ പൊലീസിന് നൽകിയ വിശദീകരണത്തിൽ തട്ടാശ്ശേരി, കായംകുളം, കൊല്ലം കോളജ് ജങ്ഷൻ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ എ.ടി.എമ്മുകൾവഴിയാണ് പണം പിൻവലിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എൻ.ആർ.ഐ അക്കൗണ്ടിലെത്തുന്ന പണം എസ്.ബി അക്കൗണ്ടിലേക്ക് മാറ്റപ്പെടുന്ന സമയത്താണ് വിവിധ എ.ടി.എമ്മുകൾ വഴി പണം നഷ്ടമായതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണത്തിലുള്ളത്.
അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആൾ അറിയാതെ പണം നഷ്ടമാകിെല്ലന്നും ബാങ്കിന് ഇതിൽ പങ്കിെല്ലന്നാണ് ബാങ്ക് മാനേജർ പൊലീസിന് നൽകിയ മൊഴി. പണം നഷ്ടമായത് താനറിയാതെയാണന്ന പരാതിയിൽ യുവതി ഉറച്ചു നിൽക്കുന്നതിനാൽ പണം നഷ്ടമായ ദിവസങ്ങളിൽ എ.ടി.എമ്മുകളിലെ സുരക്ഷാ കാമറയുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ചവറ സി.ഐ ഗോപകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.