കൊച്ചി: ബാങ്ക് വായ്പകളുടെ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിെൻറ രേഖകളും ഉത്തരവുകളും ഹാജരാക്കാൻ സർക്കാറിനോട് ഹൈകോടതി. മൊറട്ടോറിയത്തിെൻറ ആനുകൂല്യംതേടി ഹൈകോടതിയിലേക്ക് ഹരജികൾ കൂട്ടത്തോടെ എത്തുന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്. മൊറട്ടോറിയം നിലനിൽക്കുന്നതിനാൽ വായ്പ കുടിശ്ശിക അടക്കുന്നതിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജികൾ.
ആനുകൂല്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും മൊറട്ടോറിയം സംബന്ധിച്ച് കൃത്യമായ വിശദീകരണം ഹരജിക്കാരാരും നല്‍കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, മൊറട്ടോറിയം പ്രഖ്യാപിച്ചത് ഏത് തരത്തിലാണ് വായ്പകുടിശ്ശികക്കാർക്ക് ഗുണകരമാകുന്നതെന്ന് മനസ്സിലാവുന്നില്ല. ഇത് നടപ്പാക്കുന്നത് സംബന്ധിച്ചും വ്യക്തതയില്ല.
ഈ സാഹചര്യത്തിൽ വിശദമായ പ്രസ്താവനയോ സത്യവാങ്മൂലമോ നല്‍കാൻ കോടതി സർക്കാറിനോട് നിർദേശിച്ചു. കൂടാതെ മൊറട്ടോറിയം സംബന്ധിച്ച എല്ലാ രേഖകളും ഉത്തരവുകളും ഹാജരാക്കണം. കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.