തിരുവനന്തപുരം: ബാണാസുര സാഗർ ഡാം തുറന്നു വിട്ടതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി എം.എം. മണി. പരസ്പരം പഴിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.മഴ വർധിച്ചതു കൊണ്ട് കെ.എസ്.ഇ.ബിക്ക് ലാഭമില്ല. ദീർഘകാല വൈദ്യുതി കാറുകൾ ഒഴിവാക്കാൻ കഴിയില്ല. വൈദ്യുതി കൂടുതൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതിൽ സന്തോഷമുണ്ട്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നെങ്കിലും ആശങ്കക്ക് അടിസ്ഥാനമിെല്ലന്നും ഏത് സാഹചര്യവും നേരിടാൻ തയാറാണ്. കെ.എസ്.ഇ.ബി ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ടെന്നും എം.എം. മണി കൂട്ടിേച്ചർത്തു.
ഇടുക്കി ഡാമിെൻറ ഷട്ടറുകൾ തുറന്നതിൽ പിഴവില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇടമലയാർ നിറഞ്ഞതിനാലാണ് ആദ്യം അത് തുറന്നത്. ആ സാഹചര്യത്തിൽ യുക്തിസഹമായ തീരുമാനമാണ് എടുത്തത്. 25 മുതൽ 35 മില്യൺ യൂണിറ്റ് വരെ വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാണാസുര സാഗർ ഡാം തുറക്കുന്നതു സംബന്ധിച്ച് അനുവാദത്തിന് കാത്തിരുന്നെങ്കിൽ അപകടത്തിലേക്ക് പോകുമായിരുന്നുവെന്ന് കെ.എസ്.ഇ.ബി എം.ഡി എൻ.എസ്. പിള്ള അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.