കൊച്ചി: ജൂനിയർ നടിയുടെ പരാതിയിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൽ ഹൈകോടതിയുടെ സ്റ്റേ രണ്ടാഴ്ച കൂടി തുടരും. സിനിമയിൽ അവസരവും അമ്മയിൽ അംഗത്വവും ലഭിക്കാൻ ലൈംഗിക താൽപര്യത്തോടെ ഇടപെട്ടുവെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനിയായ നടി നൽകിയ പരാതിയിലെടുത്ത കേസിലെ തുടർ നടപടികളിലാണ് സ്റ്റേ തുടരുക.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു നൽകിയ ഹരജിയാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ പരിഗണിച്ചത്.
നടപടികൾ താൽക്കാലികമായി തടഞ്ഞ് മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് ഡിസംബർ അഞ്ചുവരെ നീട്ടിയിരുന്നു. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണനക്കെത്തിയപ്പോൾ രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. അതുവരെ സ്റ്റേ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.