പെരിന്തൽമണ്ണയിൽ നിന്ന് വോട്ടുപെട്ടികൾ കൊണ്ടുപോയത് രാവിലെ 6.50ന്

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പല ബൂത്തുകളിലും വോട്ടിങ് രാത്രിയിലേക്കു നീണ്ടതിനാൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനും അനുബന്ധ സാമഗ്രികളും കലക്ഷൻ സെന്ററിലെത്തിച്ചത് രാത്രി 12.30ഓടെ. കലക്ഷൻ സെന്ററുകളിൽ നിന്ന് ഇവ ശനിയാഴ്ച പുലർച്ച 6.50നാണ് കലക്ടറേറ്റിലേക്കു മാറ്റിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് കലക്ടർ അപൂർവ ത്രിപാഠിയടക്കം ഉദ്യോഗസ്ഥർ ഉറക്കമൊഴിച്ചാണ് സേവനം ചെയ്തത്.

182 ബൂത്തുകളുള്ള പെരിന്തൽമണ്ണയിൽ വോട്ടെടുപ്പ് കഴിഞ്ഞ് ആദ്യ ബൂത്തുകാർ എത്തുന്നത് വെള്ളിയാഴ്ച രാത്രി 8.30നാണ്. അവസാന ബൂത്തുകാർ എത്തുന്നത് രാത്രി 12നുശേഷവും. സബ് കലക്ടർക്കു പുറമെ സീനിയർ സൂപ്രണ്ട് കെ.എ. ജലീൽ, സൂപ്രണ്ടുമാരായ പി. ഹംസ, സി.എ. ഷൈജു, ടി.ആർ. പ്രശാന്ത്, സണ്ണി, കെ.പി. സുരേന്ദ്രൻ, സജിത് കുമാർ എന്നിവരും താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ റജി, തഹസിൽദാർ ഷാജി തുടങ്ങിയവരും രാത്രി വൈകിയുള്ള നടപടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Ballot boxes were taken from Perinthalmanna at 6.50 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.