കോഴിക്കോട്: ദുല്‍ഹജ്ജ് ഒന്ന് ആഗസ്റ്റ് മൂന്നിനും അറഫ നോമ്പ് ആഗസ്റ്റ് 11നും ബലിപെരുന്നാള്‍ ആഗസ്റ്റ് 12ന് തിങ്കളാഴ്ചയുമാണെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി. ഇമ്പിച്ചമ്മത് ഹാജി എന്നിവര്‍ അറിയിച്ചു.
കേരളത്തിലെവിടെയും വ്യാഴാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ദുല്‍ഹജ്ജ് ഒന്ന് ആഗസ്റ്റ് മൂന്നിനും ബലിപെരുന്നാള്‍ ആഗസ്റ്റ് 12നുമായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് മദനി അറിയിച്ചു.
തിരുവനന്തപുരം: മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ ശനിയാഴ്ച ദുല്‍ഹജ്ജ് ഒന്നും ആഗസ്റ്റ് 12 തിങ്കളാഴ്ച ബലിപെരുന്നാളുമായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാദി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, നായിബ് ഖാസി കെ.കെ. സുലൈമാന്‍ മൗലവി, പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, വലിയപള്ളി ഇമാം ഇ.പി. അബൂബക്കര്‍ അല്‍ഖാസിമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു. വെള്ളിയാഴ്ച കൊല്ലത്ത് മാസപ്പിറവി ദൃശ്യമായതിനാൽ ബലിപെരുന്നാൾ ആഗസ്റ്റ് 12ന് ആയിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം മൗലവി വി.പി. സുഹൈബും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.