ബാലഭാസ്​കറിൻെറ മരണം: ഫോൺ രേഖകൾ പരിശോധിക്കണമെന്ന്​ ബന്ധുക്കൾ

തിരുവനന്തപുരം: വയലിനിസ്​റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്​കറിൻെറ അപകട മരണത്തിൽ വിശദമായ അന്വേഷണം വേണ മെന്ന്​ ബന്ധുക്കൾ ആവശ്യപ്പെട്ടു. ബാലഭാസ്​കറിൻെറ ഫോൺ രേഖകൾ പരിശോധിക്കണം. ഡ്രൈവർ അർജുൻ മൊഴി മാറ്റിയതിൽ സംശയ മുണ്ട്​. സ്വർണ കടത്തു കേസിലെ പ്രതികൾ ഉൾപ്പെട്ടിട്ടും ആ ദിശയിൽ അ​േന്വഷണം നടക്കാത്തത്​ എന്തുകൊണ്ടാണെന്നും ബാലഭാസ്​കറിൻെറ ബന്ധു പ്രിയ വേണുഗോപാൽ ചോദിച്ചു.

കേസിലെ പ്രധാന തെളിവുകൾ നഷ്​ടപ്പെ​ട്ടേക്കാം. ബാലഭാസ്​കറിൻെറ ഫോൺ കോളുകൾ കേന്ദ്രീകരിച്ച്​ വിശദമായ അ​േന്വഷണം വേണം. സംഭവത്തിൽ മൊഴി നൽകിയവരുടേതുൾപ്പെടെ എല്ലാവരുടേയും ഫോൺ വിശദാംശങ്ങൾ പരിശോധിക്കണം. കേ​സന്വേഷണം വലിച്ചു നീട്ടിയത് പ്രധാന​ തെളിവുകൾ നഷ്​ടപ്പെട​ുത്താൻ വേണ്ടിയാണോ എന്നു​ം പ്രിയ ​േവണുഗോപാൽ ചോദിക്കുന്നു. ക്രൈംബ്രാഞ്ചിൻെറ അന്വേഷണം തൃപ്​തികരമല്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്​തംബർ 25ന്​ നടന്ന വാഹനാപകടത്തെ തുടർന്നാണ്​​ ബാലഭാസ്​കറും രണ്ട്​ വയസുകാരി മകൾ തേജസ്വിനി ബാലയും ​മരിച്ചത്​. മകൾ സംഭവസ്ഥലത്ത്​ തന്നെ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്​കർ ഒക്​ടോബർ രണ്ടിന്​ ആശുപത്രിയിൽ വെച്ചാണ്​​ മരണത്തിന്​ കീഴടങ്ങിയത്​​. അപകടത്തിൽ ഭാര്യ ലക്ഷ്​മിക്കും ഡ്രൈവർ അർജ്ജുനിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

Tags:    
News Summary - balabhaskar's accident death; should enquire about phone details daid relatives -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.