ലക്ഷ്​മി സംസാരിച്ചുതുടങ്ങി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്കറി​​​െൻറ ഭാര്യ ലക്ഷ്​മി സംസാരിച്ച​ു തുടങ്ങിയതായി ആശുപത്രി അധികൃതര്‍. ലക്ഷ്മിയെ ഐ.സി.യുവില്‍നിന്ന് മുറിയിലേക്ക് മാറ്റി​. മുറിവുണങ്ങാന്‍ സമയമെടുക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ലക്ഷ്മിയെ കാണാന്‍ നിരവധിപേരാണ്​ എത്തുന്നത്. ഇത് ചികിത്സക്ക്​ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നതിനാൽ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന്​ ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇൗമാസം ആദ്യം കഴക്കൂട്ടത്തിന്​ സമീപമാണ്​ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. മകൾ തേജസ്വിനി ബാല സംഭവസ്​ഥലത്തും ഒരാഴ്​ചക്കുശേഷം ബാലഭാസ്കറും മരിച്ചു.

Tags:    
News Summary - Balabhaskar Wife Lakshmi Talks-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.