ബാലഭാസ്​കറി​െൻറ അപകടമരണം: അന്വേഷണം സി.ബി.​െഎക്ക്​ വിട്ടു

തിരുവനന്തപുരം: വയലിനിസ്​റ്റ്​ ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച കേസി​​​െൻറ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക്​ വിട്ടു. അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു കേസ്​ അന്വേഷിച്ച ക്രൈംബ്രാഞ്ചി​​​െൻറ കണ്ടെത്തൽ. എന്നാൽ, അന്വേഷണം ശരിയായ രീതിയിലല്ല നട​ന്നതെന്ന ആരോപണവുമായി ബാലഭാസ്​കറി​​​െൻറ പിതാവ്​ കെ.സി. ഉണ്ണി രംഗത്തെത്തി. കേസ്​ സി.ബി.​െഎക്ക്​ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും നിവേദനവും നൽകി.

തുടർന്ന്,​ സി.ബി.​െഎ അന്വേഷണത്തിൽ മുഖ്യമന്ത്രി ഡി.ജി.പിയുടെ നിലപാട്​ തേടുകയായിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ അന്വേഷണ സംഘത്തി​​​െൻറ യോഗം ഡി.ജി.പി വിളിക്കുകയും ചെയ്​തു. അപകടമരണം തന്നെയാണെന്ന നിലപാടാണ്​ അന്വേഷണസംഘം സ്വീകരിച്ചത്​. പക്ഷേ, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പിന്നാലെയാണ്​ കൂടുതൽ വിവാദങ്ങളിലേക്ക്​ പോകാതിരിക്കാൻ സി.ബി.​െഎ അന്വേഷണം സർക്കാറിന്​ തീരുമാനിക്കാമെന്ന്​ ഡി.ജി.പി ശിപാർശ ചെയ്​തത്​.

ദേശീയപാതയില്‍ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന്​ സമീപം 2018 സെപ്​റ്റംബര്‍ 25ന് പുലര്‍ച്ചയായിരുന്നു അപകടം. ഭാര്യ ലക്ഷ്​മി, മകള്‍ തേജസ്വിനി എന്നിവർക്കൊപ്പം തൃശൂരില്‍നിന്ന്​ മടങ്ങിവരവേ നിയന്ത്രണം വിട്ട വാഹനം മരത്തിലിടിക്കുകയായിരുന്നു. മകള്‍ സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു.

എന്നാൽ, വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പം വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. പാലക്കാടുള്ള ഡോക്ടര്‍ക്കെതിരെയും ബാലഭാസ്‌കറി​​​െൻറ കുടുംബം ആരോപണവുമായി എത്തി. വാഹനമോടിച്ച ഡ്രൈവര്‍ അര്‍ജുന്‍ ഇവരുടെ ബന്ധുവായതും വിവാദങ്ങളെ സങ്കീർണമാക്കി. ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറി​​​െൻറ സുഹൃത്തുക്കളും മാനേജരുമായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നു. മരണസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചിലരുടെ സാന്നിധ്യം സംഭവസ്ഥലത്തുണ്ടായെന്ന ആരോപണവും വിഷയം സങ്കീർണമാക്കി.

Tags:    
News Summary - balabhaskar death case handed over to cbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.