തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ കാര്‍ അപകടത്തിൽപെട്ട സ്ഥലത്ത് ഫോറ ന്‍സിക്, ക്രൈംബ്രാഞ്ച് സംഘങ്ങൾ സംയുക്തപരിശോധന നടത്തി. സംസ്ഥാന േഫാറന്‍സിക് സയന്‍സ ് ലബോറട്ടറിയിലെ മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്. അപകടത്തില്‍ തകര്‍ന്ന കാറും സ ംഘം പരിശോധിച്ചു. മംഗലപുരം സ്റ്റേഷനിലാണ് കാര്‍ സൂക്ഷിച്ചിരിക്കുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും. ബാലഭാസ്കറിെൻറ മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെതുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം േഫാറന്‍സിക് വിദഗ്ധരുടെ സഹായം തേടിയിരുന്നു. സ്ഥലവും വാഹനവും പരിശോധിച്ച സംഘം തെളിവുകള്‍ ശേഖരിച്ചെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല.
സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്കറിെൻറ സൃഹൃത്തുകള്‍ പ്രതിയായതോടെയാണ് അപകടം വീണ്ടും ചര്‍ച്ചയാകുന്നത്. തുടര്‍ന്ന് ഫോറൻസിക് സംഘത്തോട് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുമ്പ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് േഫാറൻസിക് സംഘം വീണ്ടും സ്ഥലം സന്ദര്‍ശിച്ചതെന്നാണ് വിവരം. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ ഡ്രൈവര്‍ അര്‍ജുനെ ചോദ്യം ചെയ്യൂ. അപകടസമയത്ത് അര്‍ജുനാണോ ബാലഭാസ്കറാണോ കാറോടിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ബാലഭാസ്കറും ഭാര്യയും മകളും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മകൾ സംഭവസ്ഥലത്തും ബാലഭാസ്കര്‍ ആശുപത്രിയില്‍ ചികിത്സക്കിടയിലും മരിച്ചു. അപകടസമയത്ത് ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നായിരുന്നു അർജുെൻറ മൊഴി. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഡിവൈ.എസ്.പി ഹരികൃഷ്ണെൻറ നേതൃത്വത്തിലെ അന്വേഷണസംഘം അര്‍ജുനെ ചോദ്യം ചെയ്തിരുന്നു. വാഹനമോടിച്ചത് ആരാണെന്ന് ഓര്‍മയില്ലെന്നായിരുന്നു മൊഴി.
അതിനിടയിൽ വ്യത്യസ്തമായ സാക്ഷി മൊഴികൾ കിട്ടിയതും അന്വേഷണസംഘത്തെ വലയ്ക്കുന്നുണ്ട്. അതിനായി സാക്ഷികളുടെ രഹസ്യമൊഴി േരഖപ്പെടുത്തുന്നത് ഉൾപ്പെടെ കാര്യങ്ങൾ അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.