Posted On
date_range Updated On
date_range ബാഗേജ് മോഷ്ടിച്ച സംഭവം: പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു
നെടുമ്പാശ്ശേരി: ബ്രിട്ടനിലേക്ക് പോകാനത്തെിയ ദമ്പതികളുടെ ബാഗേജില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളെ പിടികൂടുന്നതിന് നെടുമ്പാശ്ശേരി പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് മോഷണം നടന്നത്. ഹോട്ടലില്‍നിന്ന് ലഭിച്ച സി.സി ടി.വിയിലെ ദൃശ്യങ്ങളില്‍നിന്നാണ് തിരുവനന്തപുരം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.