കൊണ്ടോട്ടി: അമേരിക്കയിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയയാളുടെ ബാഗേജിൽനിന്ന് സാധനങ്ങൾ മോഷണം പോയ സംഭവത്തിൽ നഷ്ടപരിഹാരവുമായി ഖത്തർ എയർവേസ്. കോഴിക്കോട് താമസിക്കുന്ന പൊന്നാനി സ്വദേശി ഡോ. അനീസ് അറക്കലിനാണ് നഷ്ടപരിഹാരമായി 1.10 ലക്ഷം രൂപ നൽകിയത്.
ഫെബ്രുവരി 24നാണ് ഇദ്ദേഹം അമേരിക്കയിൽനിന്ന് ദോഹ വഴി കരിപ്പൂരിലെത്തിയത്. കരിപ്പൂരിലിറങ്ങിയതിന് ശേഷം വീട്ടിലെത്തി ബാഗേജ് പരിശോധിച്ചപ്പോഴാണ് രണ്ടുലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി കണ്ടെത്തിയത്. യാത്രക്കാരെൻറ പരാതിയിൽ ഖത്തർ എയർവേസ് സംഭവം വിശദമായി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ് യാത്രക്കാരെൻറ ബാഗേജിൽ വിമാന കമ്പനിക്കുള്ള ഉത്തരവാദിത്തം കണക്കിലെടുത്ത് നഷ്ടപരിഹാരം നൽകിയത്. അനീസ് അമേരിക്കയിലെ സാൻ യുവാൻ ദ്വീപിൽനിന്ന് ന്യൂയോർക്ക്-ദോഹ വഴിയാണ് കരിപ്പൂരിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.