മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരക്കലിനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തി ൽ മാനന്തവാടി രൂപതയുടെ സത്യവാങ്മൂലം. സഭാവിരോധികള്‍ക്കൊപ്പം സദാസമയവും കറങ്ങിനട ന്ന് ലൂസി ഹോട്ടലുകളില്‍ താമസിച്ചെന്നും അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് സിസ് റ്റര്ക്കിപ്പോള് താല്പര്യമെന്നും മാനന്തവാടി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂല ത്തില്‍ പറയുന്നു.
എഫ്.സി.സി മഠത്തില്‍നിന്നു പുറത്താക്കിക്കൊണ്ടുള്ള സഭാനടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ലൂസി മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്കിയ ഹരജിയില്‍ സഭാ അധികൃതര്‍ക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി മാനന്തവാടി രൂപത മെത്രാന് മാര്‍ ജോസ് പൊരുന്നേടവും എഫ്.സി.സി സഭ അധികൃതരും ചേര്‍ന്ന് നല്കിയ മറുപടിയിലാണ് സിസ്റ്റര്‍ക്കെതിരെ മോശം പരാമര്‍ശങ്ങളുള്ളത്. സഭയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ കാനോനിക നിയമങ്ങള്‍ക്കെതിരായാണ് ജീവിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ 51 ദിവസത്തോളം അവർ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എങ്ങോട്ടു പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ല. ചില സമയങ്ങളില്‍ സംസ്കാരശൂന്യരായ സഭാവിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് അവരുടെ താമസം. ഇത് സഭാനിയമങ്ങള്‍ക്ക് കടകവിരുദ്ധമാണ്.
വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം സിസ്റ്ററെ മഠത്തില്‍നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച സാഹചര്യത്തില്‍ കാരയ്ക്കാമല എഫ്.സി.സി മഠത്തില്‍ സ്ഥലം കൈയേറിയാണ് അവർ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. ബുധനാഴ്ചയാണ് ലൂസി നല്കിയ ഹരജി മാനന്തവാടി മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.