കൊച്ചി: മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാരെ കണ്ടെത്താൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷന് റിപ്പോർട്ട് നിയമസഭ കമ്മിറ്റി മുമ്പാകെ സമർപ്പിക്കുന്നത് വൈകരുതെന്ന് ഹൈകോടതി. കമീഷൻ 2022 മേയിൽ റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ നിയമസഭ കമ്മിറ്റി മുമ്പാകെ വെച്ചിട്ടില്ലെന്നടക്കം ചൂണ്ടിക്കാട്ടി സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. ഈയാവശ്യം ഉന്നയിച്ച് ഹരജിക്കാർ നൽകിയ നിവേദനം സർക്കാർ രണ്ടുമാസത്തിനകം പരിഗണിച്ചു തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
ബന്ധപ്പെട്ട കമീഷൻ നിയമത്തിലെ വ്യവസ്ഥപ്രകാരം റിപ്പോർട്ട് നിയമസഭ കമ്മിറ്റിക്ക് മുമ്പാകെ വെക്കണമെന്നും ഇതു ചെയ്യാതിരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹരജിക്കാർ ആരോപിച്ചു. എന്നാൽ, ഹരജിക്കാരുടെ നിവേദനം പരിഗണിക്കുന്നതിന് നിയമപരമായി തടസ്സമില്ലെന്നും ഇക്കാര്യത്തിൽ ഉത്തരവ് അനിവാര്യമല്ലെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഇതേ തുടർന്ന് നിവേദനം പരിഗണിക്കാൻ നിർദേശം നൽകിയ കോടതി ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.