തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഞായറാഴ്ച മുതൽ ഹെൽമറ്റ് നിർബന്ധം. പരിശോധന കർശനമാക്കാൻ മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് ഗതാഗത കമീഷണറേറ്റ് ആവശ്യപ്പെട്ടു. അതേസമയം ആദ്യഘട്ടത്തിൽ വ്യാപകമായി പിഴ ചുമത്തേണ്ടതില്ലെന്നും പിൻസീറ്റിൽ ഹെൽമറ്റില്ലാത്തവരെ ശക്തമായി താക്കീത് ചെയ്യാനുമാണ് നിർദേശം. തുടർന്ന് ഘട്ടംഘട്ടമായി പിഴ ചുമത്തും.
500 രൂപയാണ് പിൻസീറ്റിലും ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള പിഴ. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പിൻസീറ്റിലെ ഹെൽമറ്റ് പരിശോധന കർശനമാക്കുന്നത്.
നാല് വയസ്സിന് മുകളിലുള്ളവർ ഇനി ഹെൽമറ്റ് ധരിക്കണം. ഹൈകോടതിയുടെ അന്ത്യശാസനം ഇല്ലെങ്കിൽക്കൂടി പുതിയ മോേട്ടാർ വാഹന ഭേദഗതിേയാടെ പിൻസീറ്റിലും ഹെൽമറ്റ് നിർബന്ധമായിരുന്നു. നിയമഭേദഗതി പ്രാബല്യത്തിൽവന്നതോടെ പെേട്രാൾ പമ്പുകളടക്കം കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താൻ മാത്രമായിരുന്നു മോേട്ടാർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നത്.
കോടതി ഇടപെടൽകൂടിയുണ്ടായതോടെയാണ് പിൻസീറ്റ് ഹെൽമറ്റ് ധരിക്കലിന് കാർക്കശ്യസ്വഭാവം കൈവന്നത്. മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ടാർഗറ്റ് വർധിപ്പിച്ചതോടെ പിൻസീറ്റ് ഹെൽമറ്റിലെ പിഴക്കാര്യത്തിൽ ആദ്യഘട്ടത്തിലെ ഇളവ് അധികം വൈകാതെ ഇല്ലാതാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.