ജാഗ്രത വേണമെന്ന്​ ഓർമിപ്പിച്ച്​ കുഞ്ഞുറെസിൻ മണ്ണിലലിഞ്ഞു

ചാലിയം (കോഴിക്കോട്​): നാലു മാസവും 10 ദിവസവും മാത്രം പ്രായമുള്ള മുഹമ്മദ് റെസി​െൻറ പൂമേനി പത്തടി താഴ്ചയിലേക്ക് മറഞ്ഞത് കുറേ മുന്നറിയിപ്പുകൾ മറ്റുള്ളവർക്കായി ബാക്കി വെച്ചാണ്. ഈ കുരുന്നി​െൻറ ജീവനെടുത്ത കോവിഡ്​ ബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. ചാലിയം പള്ളി ഖബർസ്ഥാനിൽ സന്ധ്യ ബാങ്കുവിളി കേട്ട് മണ്ണോട് ചേരുമ്പോൾ കുഞ്ഞുറെസി​െൻറ ചേതനയറ്റ ശരീരം, സൂക്ഷ്മത പുലർത്തുകയെന്ന ഉത്തരവാദിത്തത്തിൽനിന്ന് ഒരാളും ഒഴിവാക്കപ്പെടുന്നില്ല എന്ന്​ ഓർമിപ്പിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച പനിയുടെ രൂപത്തിൽ കോവിഡ് ബാധയുണ്ടാകുന്നതു വരെ ഒരു രോഗവും കുഞ്ഞിനില്ലായിരുന്നു. കോവിഡ് പ്രോട്ടോകോൾ അവഗണിച്ച ആരോ ആയിരിക്കാം കുരുന്നിനും രോഗം പകർത്തിയത്​. പിതാവി​െൻറയും മാതാവി​െൻറയും വീടുകൾ കണ്ടെയ്ൻമെൻറ്​ മേഖലകളിലായിരുന്നു. ചില ബന്ധുക്കൾ പോസിറ്റിവായിട്ടുണ്ടെങ്കിലും ഇവരുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് വിവരം.

കടലുണ്ടി കോവിഡ്^ഇൻചാർജ് ശാക്കിർ എങ്ങാട്ടിൽ, ജെ.എച്ച്.ഐ. ഷൈജു, വാർഡ്​ അംഗം എ. ജമാൽ എന്നിവർ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.കഴിഞ്ഞയാഴ്ച പ്രദേശത്ത്​ 52കാരി നഫീസയും കോവിഡിന് കീഴടങ്ങിയിരുന്നു. ഹൃദ്രോഗിയായിരുന്ന ഇവർ സാധാരണ പുറത്തിറങ്ങാറുണ്ടായിരുന്നില്ല. ബന്ധുക്കളിൽനിന്നാണ് രോഗ പ്പകർച്ചയുണ്ടായതെന്നാണ് അനുമാനം. ഏറ്റവും അടുത്തവർക്കിടയിൽ പോലും കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് നഫീസയുടെ മരണവും വിളിച്ചു പറയുന്നുണ്ട്.

തൊട്ടടുത്ത പ്രദേശമായ മണ്ണൂരിൽ പക്ഷാഘാതം പിടിപെട്ട 85കാരി മരിച്ചത്​ 10 ദിവസം മുമ്പാണ്. വീട്ടിലുള്ളവരൊക്കെ നെഗറ്റിവായിരുന്നെങ്കിലും സന്ദർശകരായെത്തിയ രോഗവാഹകരിൽനിന്നുതന്നെയാകണം ഇവരുടെയും രോഗ ഉറവിടം എന്നാണ്​ കരുതുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.