കുഞ്ഞ്​ മരിച്ചു; വീട്ടുപ്രസവം വീണ്ടും വിവാദത്തിൽ

​കോ​ട്ട​യം: ജീ​വ​നെ​ടു​ക്കു​ന്ന വീ​ട്ടു​പ്ര​സ​വ​ങ്ങ​ൾ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. ക​ടു​ത്തു​രു​ത്തി​യി​ൽ വീ​ട്ടി​ലെ പ്ര​സ​വ​ത്തി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​ക​ൾ മ​റ​യ്ക്കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശ്ശേ​രി ത​ത്ത​പ്പ​ള്ളി ആ​ലു​മേ​ൽ വീ​ട്ടി​ൽ അ​നീ​ഷി​ന്റെ ഭാ​ര്യ കാ​ർ​ത്തി​ക (36) ആ​ണ് ശ​നി​യാ​ഴ്ച വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്. കു​ഞ്ഞ് മ​രി​ക്കു​ക​യും അ​മ്മ​യെ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

കാ​ർ​ത്തി​ക​യെ ര​ക്​​തം വാ​ർ​ന്ന്​ അ​വ​ശ​നി​ല​യി​ലാ​ണ്​ ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ തു​ണി​യി​ൽ പൊ​തി​ഞ്ഞ് മേ​ശ​ക്കു മു​ക​ളി​ൽ വെ​ച്ച ന​വ​ജാ​ത ശി​ശു​വി​നെ ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞ്​ മ​രി​ച്ചു. ഇ​വ​ർ​ക്ക്​ നാ​ലു മ​ക്ക​ളു​ണ്ട്. ര​ണ്ടു വ​യ​സ്സു​ള്ള കു​ഞ്ഞ്​ പ്ര​സ​വ​സ​മ​യ​ത്ത്​ കാ​ർ​ത്തി​ക​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഗ​ർ​ഭി​ണി​യാ​യ കാ​ർ​ത്തി​ക ആ​ശ പ്ര​വ​ർ​ത്ത​ക​രോ​ട് സ​ഹ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യം പ​ല ഘ​ട്ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ട്ടും വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്യി​പ്പി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​നെ കൊ​ണ്ട് തു​ട​ർ നീ​ക്ക​ങ്ങ​ൾ സ്വീ​ക​രി​പ്പി​ക്കു​ന്ന​തി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വീ​ഴ്ച സം​ഭ​വി​ച്ച​താ​യി വീ​ട്ടു​പ്ര​സ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ മാ​ർ​ഗ​രേ​ഖ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഡോ. ​കെ. പ്ര​തി​ഭ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത്​ ര​ക്​​തം പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട്​ അ​നീ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ ര​ക്​​ത​ത്തി​ൽ കു​ളി​ച്ച കാ​ർ​ത്തി​ക​യെ ക​ട്ടി​ലി​ൽ ക​ണ്ട​ത്. ഉ​ട​ൻ മു​ട്ടു​ചി​റ എ​ച്ച്.​ജി.​എം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ക​ടു​ത്തു​രു​ത്തി എ​സ്.​എ​ച്ച്.​ഒ ഡി. ​രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​നീ​ഷി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. കാ​ർ​ത്തി​ക ഗ​ർ​ഭി​ണി​യാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വെ​ക്കാ​ൻ വീ​ട്ടു​കാ​ർ ശ്ര​മി​ച്ചി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ർ​ത്തി​ക ഇ​പ്പോ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​​ത്രി​യി​ലാ​ണ്.

വീ​ട്ടു​പ്ര​സ​വ​ങ്ങ​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ത​ദ്ദേ​ശ വ​കു​പ്പ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​സ​വം ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡോ. ​കെ. പ്ര​തി​ഭ ന​ൽ​കി​യ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ മാ​ത്രം സം​സ്ഥാ​ന​ത്ത് 14 വീ​ട്ടു​പ്ര​സ​വം ന​ട​ന്ന​താ​യും അ​തി​ൽ മൂ​ന്ന് ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​ രി​ച്ച​താ​യും ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ കു​ള​ത്തൂ​ർ ജ​യ്‌​സി​ങി​ന് ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ മ​റു​പ​ടി വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Baby dies; home birth in controversy again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.