മരണം തട്ടിയെടുത്തത്​​ ചോലനായ്​കരിലെ ഏക സർക്കാർ ഉദ്യോഗസ്​ഥനെ; ബാബുവിന്‍റെ വിയോഗം നികത്താനാകാത്തത്​

മേപ്പാടി: േതൻ ശേഖരിക്കുന്നതിനിടെ പാറയിൽനിന്ന് വഴുതി വീണ് മരിച്ച ഫോറസ്റ്റ് വാച്ചർ ബാബുവിന്‍റെ വിയോഗം ആദിവാസി സമൂഹമായ ചോലനായ്​കർക്ക്​ നികത്താനാകാത്ത നഷ്​ടം. മേപ്പാടി റേഞ്ച് ബടേരി സെക്ഷൻ ഫോറസ്റ്റ് വാച്ചർ ബാബു (36) ആണ് അപകടത്തിൽ മരിച്ചത്. സംസ്​ഥാനത്ത്​ അവശേഷിക്കുന്ന 43 അംഗ ചോലനായ്ക​ വിഭാഗത്തിൽ​െപട്ട ആളായിരുന്നു ബാബു പരപ്പൻപാറ.​ ചോലനായ്​കരെ പറ്റിയുള്ള വിവരങ്ങൾക്കുള്ള ആധികാരിക ഉറവിടംകൂടിയായിരുന്നു ബാബു.


അതോടൊപ്പം കാടറിവുകളിലും ബാബു അഗ്രഗണ്യനായിരുന്നെന്ന്​ അദ്ദേഹത്തെ പരിചയമുള്ളവർ പറയുന്നു. കടച്ചിക്കുന്ന് കോളനിയിലെ ഒമ്പത് ആദിവാസികൾക്കൊപ്പം തേൻ ശേഖരിക്കാൻ പോയപ്പോഴാണ്​ ബാബു അപകടത്തിൽപെട്ടത്​. ബാലൻതണ്ട് വനത്തിലെ പാറയിൽനിന്ന് വീണാണ് അപകടമെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. ഭാര്യ: ശ്രീജ. മക്കൾ: ശ്രീനന്ദന, ധന്യ, മിഥുൻ, നിഹാരിക, ആറു മാസം പ്രായമുള്ള മകൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.