ന്യൂഡൽഹി: ബാബരി ഭൂമി കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് രാജ്യത്തെ സ ാംസ്കാരിക-അക്കാദമിക രംഗത്തെ പ്രമുഖർ. ഹൃദയത്തിൽ നീതിയും ന്യായവുമുള്ളവരെ വിധി ആ ശങ്കയിലാഴ്ത്തുന്നതാണെന്ന് ഇവർ പ്രസ്താവനയിൽ പറഞ്ഞു. ‘നിയമവിരുദ്ധ പ്രവർത്തന’മെന്ന് കോടതി സ്വയം നിരീക്ഷിച്ച ബാബരി മസ്ജിദ് പൊളിച്ച സംഭവമാണ് ഈ വിധി ഉണ്ടാകാൻ കാരണം. പള്ളി നിലനിന്നിരുന്നുവെങ്കിൽ ഹിന്ദു വിഭാഗത്തിന് ഭൂമി കൈമാറുക കോടതിക്ക് അത്ര എളുപ്പമാവില്ലായിരുന്നുവെന്ന് അവർ പറഞ്ഞു.
മുഗൾ, നവാബി കാലഘട്ടത്തിൽ ബാബരി മസ്ജിദിൽ പ്രാർഥന നിർത്തിവെച്ചിരുന്നുവെന്ന സുപ്രീംകോടതി അനുമാനത്തിന് തെളിവിെൻറ കണികപോലുമില്ല. ബാബരി പള്ളി നിലനിന്നിടത്താണ് രാമൻ ജനിച്ചതെന്ന് ഹിന്ദുക്കൾ പണ്ടുമുതലേ വിശ്വസിച്ചിരുന്നുവെന്ന കോടതി അനുമാനത്തിനും തെളിവില്ല. അതേസമയം, രാമൻ ജനിച്ചത് അയോധ്യയിലാണ് എന്ന ഹിന്ദു വിശ്വാസത്തെ ഇതുമായി കൂട്ടിക്കലർത്തരുതെന്നും അവർ പറഞ്ഞു.
സാംസ്കാരിക-അക്കാദമിക രംഗത്തെ പ്രമുഖരായ ജയതി ഘോഷ്, ബദ്രി റൈന, ധീരേന്ദ്ര കെ. ഝാ, ഗീത ഹരിഹരൻ, ഇർഫാൻ ഹബീബ്, മധുശ്രീ ദത്ത, പമേല ഫിലിപ്പോസ്, രാധിക മേനോൻ, എസ്.കെ. പാണ്ഡെ, വജഹത് ഹബീബുല്ല ഉൾപ്പെടെ 102 പേരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.