നെടുമങ്ങാട് : നെടുമങ്ങാട്ട് ഡി. വൈ. എഫ്. ഐ സംഘടിപ്പിച്ച ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യൂമെന്ററി പ്രദർശനം തടയാൻ ശ്രമിച്ച ബി. ജെ. പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വ്യാഴാഴ്ച വൈകുന്നേരം നെടുമങ്ങാട് കച്ചേരി ജങ്ഷനിലാണ് ഡോക്യൂമെന്ററി പ്രദർശനം നടന്നത്. നെടുമങ്ങാട് നഗരസഭയിലെ മൂന്നു വനിത കൗൺസിലർ ഉൾപ്പെടെയുള്ള ബി. ജെ. പി പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തു നീക്കിയത്. ഡെക്യൂമെന്ററി പ്രദർശനം തുടങ്ങിയപ്പോൾ പ്രകടനമായെത്തിയ പ്രവർത്തകരെ പ്രദർശന സ്ഥലത്ത് നിന്നും 100 മീറ്റർ അപ്പുറത്ത് വച്ച് പൊലീസ് തടഞ്ഞു. എന്നാൽ വനിതകൾ പ്രദർശനം നടക്കുന്ന സ്ഥലത്ത് ഓടി എത്തി. മുദ്രാവക്യം വിളിച്ചു പ്രദർശനം തടയാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതേ സമയം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മാർക്കറ്റ് ജങ്ഷനിലും ഡോക്യൂമെന്ററി പ്രദർശനം നടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.