തിരുവനന്തപുരം: സ്വയംഭരണ കോളജുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സർക്കാർ നിയമ ഭേദഗതിക്കൊരുങ്ങുന്നു. ഇതിെൻറ മുന്നോടിയായി മന്ത്രി ഡോ.കെ.ടി. ജലീൽ അധ്യക്ഷനായ സ്വ യംഭരണ കോളജ് അംഗീകാരസമിതി 25ന് യോഗം ചേരും. സ്വയംഭരണകോളജുകളുടെ പ്രവർത്തനം ന ിയന്ത്രിക്കാൻ നിയമഭേദഗതി വേണമെന്ന ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ വിദഗ്ധസമിതി ശിപാർശയിൽ സർക്കാർ നടപടി സ്വീകരിച്ചിരുന്നില്ല. സർക്കാറിെൻറയും സർവകലാശാലയുടെയും അനുമതിയില്ലാതെ വ്യാപകമായി സ്വാശ്രയ കോഴ്സ് തുടങ്ങിയതും പാഠ്യപദ്ധതി പരിഷ്കരിച്ചതും പരീക്ഷാരീതിയിൽ മാറ്റംവരുത്തിയതും വിദഗ്ധസമിതി കണ്ടെത്തിയിരുന്നു.
സ്വയംഭരണ കോളജുകൾ ആരംഭിക്കുന്നതിന് 2014ൽ നടത്തിയ നിയമനിർമാണത്തിലെ ന്യൂനത സമിതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കാൻ നിയമഭേദഗതി വേണമെന്നായിരുന്നു ഡോ. ജോയ്ജോബ് കുളവേലിൽ അധ്യക്ഷനായ സമിതിയുടെ ശിപാർശ. പല കോളജുകളും സർക്കാറിെൻറയും സർവകലാശാലയുടെയും അനുമതിയില്ലാതെ ഗവേണിങ് കൗൺസിൽ, അക്കാദമിക് കൗൺസിൽ എന്നിവയിൽ കൂടുതൽ മാനേജ്മെൻറ് പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നു. ഇത് ബന്ധപ്പെട്ട സമിതികളിലെ സർക്കാർ പ്രതിനിധികൾ എതിർക്കുകയും സർക്കാറിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇേൻറണൽ അസസ്മെൻറിനുള്ള മാർക്ക് അനുപാതം കൂട്ടി സ്വയംഭരണ കോളജുകൾ പരീക്ഷാരീതിയിലും മാറ്റംവരുത്തിയിരുന്നു.
സ്വയംഭരണ കോളജുകൾക്കായി നടത്തിയ നിയമനിർമാണവും സർവകലാശാല ചട്ടവും തമ്മിലെ വൈരുധ്യം തിരുത്തണമെന്നും സമിതി ശിപാർശ ചെയ്തിരുന്നു. ഇതിന് സർവകലാശാല ചട്ടം ഭേദഗതി ചെയ്യണമെന്നും നിർദേശമുണ്ടായിരുന്നു. സ്വയംഭരണ കോളജുകളുടെ ഗവേണിങ്, അക്കാദമിക് കൗൺസിലുകളിൽ വിദ്യാർഥി പ്രാതിനിധ്യം വേണമെന്നും അധ്യാപക പ്രതിനിധികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നും ശിപാർശയുണ്ടായിരുന്നു.
റിപ്പോർട്ടിൽ സ്വീകരിക്കേണ്ട തുടർനടപടി മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന സ്വയംഭരണ കോളജ് അംഗീകാരസമിതി തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.