മാനന്തവാടി: വീട്ടിലേക്കുള്ള വഴി അയൽവാസി അടച്ചതിൽ മനംനൊന്ത് ഓട്ടോൈഡ്രവർ ആത്മഹത്യചെയ്തു. കമ്മന പുലിക്ക ാട് കദളിക്കാട്ടിൽ ഉലഹന്നാെൻറ മകൻ ജോണി (51) ആണ് റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ചത്.
വീട്ടിലേക്ക് സ്വന്തംചെലവിൽ ജോണി നിർമിച്ച 700 മീറ്റർ വഴി അയൽവാസിയും ബന്ധുവുമായ ആൾ അടച്ചിരുന്നു. കുറച്ചുകാലമായി ഇരുവരുംതമ്മിൽ വഴിത്തർക്കം നിലനിൽക്കുകയായിരുന്നു. ഇന്നലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. മാനന്തവാടി ടൗണിലെ ഓട്ടോഡ്രൈവറാണ് ജോണി.
ഭാര്യ: സാലി. മക്കൾ: ജോഷി, അൽന. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് െമഡിക്കൽ കോളജ് ആശുപത്രിലേക്ക് െകാണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.