അജിത് കുമാർ

ഓട്ടോ ഡ്രൈവർ കനാലിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വടകര-മാഹി കനാലിൽ

വടകര: ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരത്തൂർ സന്തോഷ് മുക്കിലെ തിരുവങ്ങോത്ത് അജിത് കുമാറിനെയാണ്​ (50) മരിച്ച നിലയിൽ കണ്ടത്. വടകര ടൗണിലെ ഓട്ടോ ഡ്രൈവറാണ്.

വടകര-മാഹി കനാലിന്‍റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ആറ്​ മണിയോടെ വീട്ടിൽ നിന്നും ഓട്ടോയുമായി ഇറങ്ങിയതായിരുന്നു. ഓട്ടോറിക്ഷ കനാലിന് സമീപം നിർത്തിയിട്ടത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി.

തുടർന്ന് നാട്ടുകാർ വടകര അഗ്നിശമനസേനയെ വിവരം അറിയിക്കുകയും ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അഗ്നിശമനസേന പുറത്തെടുത്ത മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - Auto driver found dead in Vadakara-Mahe canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.