കൊണ്ടാഴി (തൃശൂർ): കോവിഡ് പിടിപെട്ടതിനാൽ ജീവിതമവസാനിപ്പിക്കുന്നു എന്നെഴുതിവെച്ച ് ഓട്ടോഡ്രൈവർ ആത്മഹത്യചെയ്തു. സൗത്ത് കൊണ്ടാഴി കൊട്ടേക്കാട്ടിൽ പവിത്രനാണ് (49) തെൻറ കുടുംബത്തെ നിരീക്ഷണത്തിൽ ഇരുത്തണമെന്നും സംരക്ഷിക്കണമെന്നും കത്തെഴുതിവെച്ച് മര ിച്ചത്. ഒലിച്ചി ഭാഗത്ത് റബർതോട്ടത്തിൽ ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യ ചെയ്തനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതിനാൽ ആരോഗ്യവകുപ്പിെൻറ നിർദേശമനുസരിച്ചാണ് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയത്. പവിത്രൻ പനിയെത്തുടർന്ന് ഇക്കഴിഞ്ഞ ഒന്നിന് പഴയന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. സാധാരണപനിക്കുള്ള മരുന്ന് മാത്രമാണ് നൽകിയത്. പിന്നീട് പുഴയിൽ മീൻപിടിക്കാൻ പോയിരുന്നു. ഇതോടെ പനി കൂടി.
വെള്ളിയാഴ്ച രാവിലെ 11ന് ഓട്ടുപാറയിലെ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഓട്ടോയുമായിറങ്ങിയത്. പിന്നീട് റബർതോട്ടത്തിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. സാധാരണപനി മാത്രമാണെന്നാണ് ബന്ധുക്കളും പറയുന്നത്. അടുത്തകാലത്ത് പവിത്രൻ എവിടേക്കും യാത്രചെയ്തിട്ടില്ല.
ആത്മഹത്യാക്കുറിപ്പ് പ്രദേശവാസികളെ ഭീതിയിലാഴ്തി. തുറന്നകടകൾ അടച്ചു. ആരും പുറത്തിറങ്ങാതായി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഉഷ. മക്കൾ: സൗപർണിക, വൈഷ്ണവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.