ഔഫ് വധക്കേസ്​ അന്വേഷണം ക്രൈംബ്രാഞ്ചിന്​; പ്രതികളുടെ അറസ്റ്റ്​ ഇന്ന്​ രേഖപ്പെടുത്തും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്​മാൻ ഔഫ്​ കൊല്ലപ്പെട്ട കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. കേസില്‍ പിടിയിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട്​ മുനിസിപ്പൽ സെക്രട്ടറി ഇര്‍ഷാദ്, യൂത്ത്​ ലീഗ്​ പ്രവർത്തകരായ ഹസന്‍, ആഷിര്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. കൊലപാതകത്തില്‍ മൂന്ന് പേരാണ്​ പങ്കാളികളായത്​. അതേസമയം, മുഖ്യപ്രതിയായ മുസ്​ലിം യൂത്ത്​ ലീഗ്​ കാഞ്ഞങ്ങാട്​ മുനിസിപ്പൽ സെക്രട്ടറി ഇർഷാദിനെ സംഘടനയിൽനിന്ന്​ പുറത്താക്കി. കൊലപാതകത്തിൽ സമഗ്രമായ അ​േന്വഷണം നടത്തണമെന്നും യൂത്ത്​ ലീഗ്​ സംസ്​ഥാന പ്രസിഡന്‍റ്​ പി.കെ. ഫിറോസ്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

വോട്ടെണ്ണല്‍ ദിവസത്തെ സംഘര്‍ഷമാണ് ഔഫിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച രാത്രി 10.30ഓടെ കല്ലൂരാവി മുണ്ടത്തോട് വെച്ചാണ്​ കുത്തേറ്റത്. ഹൃദയധമനി മുറിഞ്ഞ്​ രക്തം വാര്‍ന്നാണ് മരിച്ചത്​.

Tags:    
News Summary - Crime Branch investigation auf murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.