ജോലി സമയം കഴിഞ്ഞ്​ പ്രകടനം നടത്തിയാലും അച്ചടക്കലംഘനം -ഹൈകോടതി

കൊച്ചി: ജോലിസമയം കഴിഞ്ഞ് ഒാഫിസ് പരിസരത്ത് ധർണയും പ്രകടനവും നടത്തിയാലും ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാ​മെന്ന്​ ഹൈകോടതി. ജോലിസമയം കഴിഞ്ഞ് ധർണ നടത്തുന്നതും ഒൗദ്യോഗിക പെരുമാറ്റദൂഷ്യമാണ്. ജോലിഭാരം കൂടുന്നതുമൂലം പല ഒാഫിസുകളും ജോലിസമയം കഴിഞ്ഞും പ്രവർത്തിക്കാറുണ്ട്. അതിനാൽ സേവനം ലഭിക്കേണ്ടവർക്ക് സമയം കഴിഞ്ഞും ഒാഫിസിൽ കാത്തുനിൽക്കേണ്ടിവരുന്നു. ജോലിസമയം കഴിഞ്ഞ് ഒാഫിസ് പരിസരത്ത് ധർണയും പ്രകടനവും നടത്താമെന്ന് പറയുന്നത് തൊഴിൽ സംസ്കാരത്തിന് ചേരുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരത്തെ പ്രിൻസിപ്പൽ അക്കൗണ്ടൻറ്​ ജനറൽ (ഒാഡിറ്റ്) ഒാഫിസിൽ സീനിയർ ഒാഡിറ്ററായിരുന്ന എ. കുഞ്ഞുരാമനെതിരെ 2007 ആഗസ്​റ്റിൽ ധർണ നടത്തിയതി​​​െൻറ പേരിൽ നടപടിയെടുത്തത് പുനഃപരിശോധിക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ​ൈട്രബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ഒഫ് ഇന്ത്യ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചി​​​െൻറ വിധി.

ഒരു ജീവനക്കാരനെ സസ്പെൻഡ്​​ ചെയ്തതുമായി ബന്ധപ്പെട്ട് ധർണ നടത്തിയതി​​​െൻറ പേരിൽ കുഞ്ഞുരാമനെതിരെ ശിക്ഷ നടപടിയെടുക്കാൻ എൻക്വയറി ഒാഫിസർ നിർദേശിച്ചു. തുടർന്ന് ശമ്പളവും ഇൻക്രിമ​​െൻറും വെട്ടിക്കുറച്ച് ശിക്ഷ നടപടിയെടുത്തു. ഇതിനെ ചോദ്യം ചെയ്ത് കുഞ്ഞുരാമൻ നൽകിയ ഹരജിയിൽ കേസ് പുനഃപരിശോധിക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ നിർദേശിച്ചിരുന്നു. ഇത്​ ചോദ്യം ചെയ്താണ് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ അപ്പീൽ നൽകിയത്.

ഒാഫിസ് സമയം കഴിഞ്ഞ്​ ധർണ നടത്തിയത്​ തെറ്റല്ലെന്ന കുഞ്ഞുരാമ​​​െൻറ വാദം തള്ളിയ കോടതി ശിക്ഷ നടപടിയിൽ തെറ്റില്ലെന്ന്​ വ്യക്തമാക്കി. അതേസമയം, ശിക്ഷ പുനഃപരിശോധിക്കണമെന്ന്​ നിർദേശിച്ച ൈട്രബ്യൂണലി​​​െൻറ ഉത്തരവിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി. തൊഴിൽ മേഖലയിലെ സമാധാനപരമായ സാഹചര്യവും തൊഴിലുടമ - തൊഴിലാളി സൗഹൃദ അന്തരീക്ഷവും മറ്റും കണക്കിലെടുത്ത്​ ശിക്ഷയുടെ കാര്യം അധികൃതർക്ക് പുനഃപരിശോധിക്കാം. പത്ത് വർഷം മുമ്പ് നടന്ന സംഭവമാണിതെന്നത്​ കണക്കിലെടുത്താണ്​ ഇത്തരമൊരു നിരീക്ഷണം നടത്തിയത്​.
 

Tags:    
News Summary - Attend Rally after Duty Time is illegal says high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.