മോ​ഷ​ണ​ശ്ര​മം ന​ട​ന്ന അ​റ​യ്ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് വാ​ള​കം ശാ​ഖ​ക്ക് സ​മീ​പം കാ​ണ​പ്പെ​ട്ട

പി​ക് ആ​ക്സ്

സഹകരണ ബാങ്കിൽ മോഷണശ്രമം

അഞ്ചൽ: അറയ്ക്കൽ സർവിസ് സഹകരണ ബാങ്കിന്‍റെ വാളകം ശാഖയിൽ മോഷണശ്രമം. ബാങ്ക് കെട്ടിടത്തിന്‍റെ താഴെനിലയിൽ പ്രവർത്തിക്കുന്ന വളം ഡിപ്പോയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകളും ഷട്ടറും തകർത്ത നിലയിലാണ്.കെട്ടിടത്തിന്‍റെ പിൻഭാഗത്തുള്ള നിർമാണത്തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽനിന്ന് കൊണ്ടുവന്ന പിക് - ആക്സും സമീപത്തെ സ്കൂൾ ഗേറ്റിൽ ചാരിവെച്ച നിലയിൽ ഒരു റബർ ടാപ്പിങ് കത്തിയും കാണപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോൾ ബാങ്കിന്‍റെ സെക്യൂരിറ്റി ജീവനക്കാരൻ ഇതൊന്നുമറിയുകയുണ്ടായില്ലെന്ന് പറയപ്പെടുന്നു.

ഏതാനും ആഴ്ച മുമ്പ് ഈ വളം ഡിപ്പോയുടെ തൊട്ടടുത്ത മുറിയിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡിന്‍റെ ഔട്ട്ലെറ്റിൽ രാത്രിയിൽ തീപിടിത്തമുണ്ടാകുകയും അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം ബാങ്കിനുണ്ടാകുകയും ചെയ്തു. ഈ സംഭവം നടക്കുമ്പോഴും സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തുണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞില്ലെന്നാണ് പറയപ്പെടുന്നത്.

അഞ്ചൽ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു.എന്നാൽ, ബാങ്കിൽ തീപിടിത്തവും മോഷണശ്രമവും ഉണ്ടായിട്ടും വിഷയത്തെ നിസ്സാരവത്കരിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് സഹകാരികളും നാട്ടുകാരും ആരോപിക്കുന്നു.

Tags:    
News Summary - Attempted robbery at Cooperative Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.