മലപ്പുറം കാവനൂരിൽ ഒട്ടകത്തെ അറുക്കാൻ ശ്രമം; പൊലീസ് തടഞ്ഞു

കാവനൂർ (മലപ്പുറം): കാവനൂരിൽ ഒട്ടകത്തെയെത്തിച്ച് കശാപ്പ് ചെയ്യാൻ ശ്രമിച്ചത് അരീക്കോട് പൊലീസ് തടഞ്ഞു. ‘ഒട്ടകമാംസം വില്പനക്ക്’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നൽകിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒട്ടകത്തെ അറുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി നിർദേശങ്ങളുണ്ടെന്ന് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. രാജസ്ഥാനിൽനിന്നാണ് കാവനൂരിലേക്ക് കൂറ്റൻ ഒട്ടകത്തെ എത്തിച്ചത്. സമൂഹമാധ്യമങ്ങളിൽ പരസ്യംചെയ്ത് ചീക്കോടടക്കം വിവിധ ഇടങ്ങളിൽ ഒട്ടകത്തെ അറുത്ത് ഇറച്ചി വിറ്റിരുന്നു. കിലോക്ക് 600 മുതൽ 800 രൂപക്കുവരെയാണ് വിൽപന. 

Tags:    
News Summary - Attempt to slaughter a camel in Kavanur, Malappuram; Police stop it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.