അട്ടപ്പാടി സംഭവം: കുറ്റവാളികളെ രക്ഷിക്കാൻ ബോധപൂർവ ശ്രമമെന്ന് മന്ത്രി ബാലൻ

തൃശ്ശൂർ: അട്ടപ്പാടി‍യിൽ ആദിവാസി യുവാവിനെ മർദിച്ചു കൊന്ന കേസിൽ കുറ്റവാളികളെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ബാലൻ. ഇത് സർക്കാർ ഒരിക്കലും അനുവദിക്കില്ല. ഒരു കുറ്റവാളിയും രക്ഷപെടില്ല. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും സാക്ഷിയായിരുന്നെന്ന ആരോപണത്തിന് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഐ.ജിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മധുവിന്‍റെ കുടുംബം ഒരിക്കലും അനാഥമാകില്ലെന്നും സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്ര ഗിരിവർഗ മന്ത്രാലയം സംഭവത്തിൽ സംസ്ഥാന സർക്കാറിനോട്  വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.  
 

Tags:    
News Summary - Attappady tribal man murder there is a play on background for helping culpirts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.