Posted On
date_range Updated On
date_range അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
അഗളി: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. മുക്കാലി കൊട്ടിയൂര്‍കുന്ന് ഊര് സ്വദേശികളായ ബിജു-സുനിത ദമ്പതികളുടെ പത്ത് മാസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എഴരയോടെ അട്ടപ്പാടിയിലെ കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ കുട്ടി മരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.
വയറിളക്കം ബാധിച്ച കുട്ടിയെ തലേദിവസം തൂക്കംപാളയത്തെ സ്വകാര്യ ക്ളിനിക്കില്‍ കാണിച്ചിരുന്നുവത്രെ. അന്നനാളത്തില്‍ ചോറിന്‍െറ അംശങ്ങള്‍ കണ്ടത്തെിയതിനാല്‍ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. നവംബര്‍ ഒന്നിനും പത്തിനും അട്ടപ്പാടിയില്‍ ശിശുമരണമുണ്ടായിരുന്നു. ഇതോടെ ഈ മാസം മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.