Posted On
date_range Updated On
date_range തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിന് നേരെ ആറംഗ സംഘത്തിന്‍റെ ആക്രമണം; കൈകാലുകൾ തല്ലിയൊടിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് നേതാവിനെ ആറംഗ സംഘത്തിന്‍റെ ആക്രമിച്ചു. കോൺഗ്രസ്സ് മാറനല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിയും കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടറുമായ ഊരൂട്ടമ്പലം പിരിയാക്കോട് സനൽ ഭവനിൽ സജികുമാറി (47) നെയാണ് അക്രമിച്ചത്.
കഴിഞ്ഞദിവസം രാത്രി വീട്ടിലേക്ക് അതിക്രമിച്ച കയറിയ സംഘം സജിയുടെ ഇരു കാലും കൈയ്യും കമ്പി കൊണ്ട് അടിച്ചൊടിക്കുകയും ജനനേന്ദ്രിയം തകർക്കുകയും ചെയ്തു. വീട്ടുകാരുടെ നിലവിളികേട്ടു സമീപവാസികളെത്തുമ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു
സജി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തുനിന്നു രണ്ട് സ്കൂട്ടറുകൾ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.