ശബരിമല: സ്ത്രീകൾക്കൊപ്പം വാർത്തസമ്മേളനം നടത്തിയ യുവാവിന് മർദനം

നിലമ്പൂർ: ശബരിമലയിൽ സ്​ത്രീപ്രവേശനം അനുവദിക്കണമെന്ന് ആവശ‍്യപ്പെട്ട് കൊച്ചിയിൽ സ്​ത്രീകൾ​െക്കാപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്ത യുവാവിന് മർദനമേറ്റു. വഴിക്കടവ് കാരക്കോടിലെ പടിഞ്ഞാറെ കളത്തിൽ സംഗീതിനെയാണ് (32) ഒരുസംഘം ആളുകൾ ചേർന്ന് മർദിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ജിനിൽ, ഷാനവാസ് എന്നിവരെ വിരട്ടിയോടിച്ച ശേഷമാണ് മുപ്പതോളം വരുന്ന സംഘം ആക്രമിച്ചത്.

ബുധനാഴ്ച രാത്രി പത്തുമണിയോടെ കാരക്കോട് ദേവിക്ഷേത്രത്തിന് സമീപം കാരക്കോടൻപുഴയുടെ പാറക്കടവിൽവെച്ചാണ് സംഭവം. ക്ഷേത്രത്തിലെ അഖണ്ഡനാമയഞ്ജത്തി‍​​െൻറ സമാപന ദിവസമായിരുന്നു ബുധനാഴ്ച. പുഴയിൽ കുളിക്കാൻ വന്നപ്പോഴാണ്​ മർദിച്ചത്​. ആക്രമണത്തിൽ പരിക്കേറ്റ സംഗീതിനെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ത്രീകൾക്കൊപ്പം വാർത്തസമ്മേളനത്തിലുണ്ടായിരുന്ന സംഗീത് അല്ലേ എന്ന് ചോദിച്ചതിനുശേഷമാണ് മർദിച്ചത്​. എ.ബി.വി.പി പ്രവർത്തകരാണ് ആക്രമിച്ചതെന്നും 30 അംഗ സംഘത്തിലെ ചിലരെ തനിക്കറിയാമെന്നും സംഗീത് മാധ‍്യമങ്ങളോട് പറഞ്ഞു. നവംബർ 19നാണ് ആക്​ടിവിസ്​റ്റുകളായ രേഷ്​മ, സനില, ധന‍്യ എന്നിവർക്കൊപ്പം സംഗീത് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്. ശബരിമലക്ക്​ പോകാൻ മാലയിട്ട തങ്ങളെ അവിടേക്ക്​ പോകാൻ അനുവദിക്കണമെന്നാണ്​ ഇവർ ആവശ‍്യപ്പെട്ടിരുന്നത്. ഇതിനുശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് നിരന്തരം സംഘ്പരിവാറി‍​​െൻറ ഭീഷണിയുണ്ടായിരുന്നതായി സംഗീത് പറയുന്നു.

ഗുരുവായൂരിൽ ബ‍്യൂട്ടീഷ‍്യനായ സംഗീത് 26നാണ് നാട്ടിലെത്തിയത്. ക്ഷേത്ര ഉത്സവത്തിൽ പങ്കടുക്കാൻ എല്ലാ വർഷവും എത്താറുള്ളതാണ്​. വഴിക്കടവ് എ.എസ്.ഐ അബൂബക്കറി‍​​െൻറ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയ പൊലീസ് സംഗീതി‍​​െൻറ മൊഴിരേഖപ്പെടുത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Attack against youth in sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.