തിരുവനന്തപുരത്ത്​ ഡി.വൈ.എഫ്​.​െഎ,​ ബി.ജെ.പി പ്രവർത്തകർക്ക്​ വെ​േട്ടറ്റു

തിരുവനന്തപുരം: കാരക്കോണത്ത്​ ഡി.വൈ.എഫ്​.​െഎ പ്രവർത്തകനും ബി.ജെ.പി പ്രവർത്തകനും വെ​േട്ടറ്റു.  ഇന്നലെ രാത്രി 10 മണിയോടെയാണ്​ ഡി.വൈ.എഫ്​.​െഎ പ്രവർത്തകനായ കാരക്കോണം സ്വദേശി അശ്വിന്​ വെട്ടേറ്റത്. ഡി.വൈ.എഫ്​.​െഎ കാരക്കോണം യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയാണ്. ജോലി കഴിഞ്ഞ്  മടങ്ങി വരും വഴിയാണ് ആക്രമണം. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. 

സംഭവത്തിനു ശേഷം 12മണിയോടെ തോലടി സ്വദേശി സതികുമാറിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തലക്ക്​ ഗുരുതരമായി പരിക്കേറ്റ സതികുമാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്​സയിലാണ്​. ബി.ജെ.പി പ്രവർത്തകനാണ്​ സതികുമാർ. 

Tags:    
News Summary - Attack Against DYFI, BJP Workers - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.