കൊല്ലത്ത്​ എ.ടി.എം കവര്‍ച്ചാശ്രമം

കൊല്ലം: സംസ്ഥാനത്ത് വീണ്ടും എ.ടി.എം കവര്‍ച്ചാശ്രമം. കൊല്ലം കുണ്ടറ മൊയ്തീന്‍ മുക്കിലെ ഇന്ത്യൻ ബാങ്ക്​ എ.ടി.എമ്മിലാണ് മോഷണം ശ്രമം നടന്നത്. ഇന്ന് രാവിലെയാണ് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. എ.ടി.എമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

ചൊവ്വാഴ്​ച രാവിലെ തൃശൂര്‍ നഗരത്തില്‍ എ.ടി.എം കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. എറണാകുളത്തെ ഇരുമ്പനത്തും തൃശൂരിലെ കൊരട്ടിയിലും ഒക്​ടോബർ 12 ന് എം.ടി.എം കവർച്ച നടന്നിരുന്നു. കൂടാതെ കോട്ടയത്തെ വെമ്പള്ളിലും കളമശ്ശേരിയിലും എ.ടി.എം തകർത്ത്​ കവർച്ചക്ക്​ ശ്രമിച്ചിരുന്നു. എന്നാൽ ഇൗ സംഭവങ്ങളിൽ മോഷ്​ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇൗ സാഹചര്യത്തിലാണ്​ സംസ്ഥാനത്ത്​ സമാനമായ സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്​തിരിക്കുന്നത്​.

Tags:    
News Summary - ATM Robbery in Kollam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.