അതിരപ്പിള്ളി എല്‍.ഡി.എഫിന്‍റെ അജണ്ടയിലില്ലെന്ന് കാനം

തൃശൂർ: തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച സിപിഐ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടത് ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയെന്നത് നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയൊന്ന് എല്‍.ഡി.എഫിന്റെ അജണ്ടയിലില്ല.

നിയമസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞത് അഭിപ്രായസമന്വയമുണ്ടാക്കി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നാണ്. അഭിപ്രായ സമന്വയമുണ്ടാക്കുമെങ്കില്‍ അദ്ദേഹം പറയുന്നതില്‍ കുഴപ്പമില്ല. പക്ഷെ, പാരിസ്ഥിതിക നാശം ഒഴിവാക്കികൊണ്ട്  ആ പദ്ധതി എങ്ങിനെ നടപ്പാക്കാന്‍ കഴിയും എന്നുള്ളതിനെ സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് വന്നാലെ അതേക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കൂ. ചര്‍ച്ച ഉണ്ടെങ്കില്‍ ചര്‍ച്ച വരട്ടെ. സി.പി.ഐ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് കാനം രാജേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.

ദേശീയ തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്‍-എഐടിയുസി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനെത്തിയതായിരുന്നു കാനം.

Tags:    
News Summary - Athirappilly project not in ldf agenda- says cpi state secretary kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.