കണ്ണൂർ: പൊന്നാനി അസി. ലേബർ ഓഫിസറായ കണ്ണൂർ സ്വദേശി കാറിനുള്ളിൽ മരിച്ചനിലയിൽ. പള്ളിക്കുന്ന് ‘ശ്രീപ്രിയ’ത്തിലെ ഇ.വി. ശ്രീജിത്തിനെയാണ് (52) ഞായറാഴ്ച രാവിലെ കണ്ണൂർ ലേബർ കോടതി വളപ്പിൽ നിർത്തിയിട്ട കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരിസരത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കെ.എൽ 13 എ.സി 5859 കാറിെൻറ ആർ.സി ബുക്കിൽനിന്ന് വിലാസം മനസ്സിലാക്കിയ പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
പരേതനായ ദാമോദരൻ നമ്പ്യാരാണ് പിതാവ്. മാതാവ് പരേതയായ ഇ.കെ. ഉഷ. ഷാർജയിൽ നഴ്സായ ബിന്ദുവാണ് ഭാര്യ. ബോബിഷ, ഹർഷ എന്നിവരാണ് മക്കൾ.
സഹോദരങ്ങൾ: പരേതരായ ശ്രീരാജ്, ശ്രീനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.