ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ്, കള്ളപ്പണ കേസുകളിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ് പ്രമോട്ടറുടെ 30.28 കോടി രൂപ വരുന്ന സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഹീര കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്, ഹീര എജുക്കേഷനൽ-ചാരിറ്റബിൾ ട്രസ്റ്റ്, ഹീര സമ്മർ ഹോളിഡെ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും നിർമാണ കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദിന്റെയും 62 സ്ഥാവര സ്വത്തുക്കളാണ് കള്ളപ്പണ നിരോധന നിയമ പ്രകാരം പിടിച്ചെടുത്തതെന്ന് ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം കവടിയാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയെ കബളിപ്പിച്ച് പണയപ്പെടുത്തിയ വസ്തുക്കൾ റഷീദും മറ്റു പ്രതികളും വിറ്റുവെന്നും വായ്പ കുടിശ്ശിക വരുത്തിയെന്നും ഇ.ഡി വിശദീകരിച്ചു. ഇതുവഴി 34.82 കോടി രൂപയുടെ വരുമാനമുണ്ടാക്കി. കഴിഞ്ഞ ഡിസംബറിലാണ് റഷീദിനെ ഇ.ഡി അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.