Posted On
date_range Updated On
date_range നിയമസഭ അതിക്രമം: കേസ് റദ്ദാക്കണമെന്ന ഹരജി ഒക്ടോബർ 13ന് പരിഗണിക്കും
കൊച്ചി: നിയമസഭയിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവരുടെ ഹരജി ഹൈകോടതി ഒക്ടോബർ 13ന് പരിഗണിക്കാൻ മാറ്റി.
മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, കുഞ്ഞഹമ്മദ് മാസ്‌റ്റർ, സി.കെ. സദാശിവൻ എന്നിവർ നൽകിയ ഹരജിയാണ് ഹരജിക്കാരുടെ അഭിഭാഷകൻ തിങ്കളാഴ്ച ഹാജരാകാൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മാറ്റിയത്.
ഹരജി തീർപ്പാകുംവരെ തിരുവനന്തപുരത്ത് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം നേരത്തേ തള്ളിയിരുന്നു. ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനുള്ള സമരത്തിനിടെയാണ് 2015 മാർച്ച് 13ന് നിയമസഭയിൽ അക്രമസംഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.