ശിവൻകുട്ടി, രാജഗോപാൽ

നേമത്ത് ഇത്തവണ വിജയിക്കുമെന്ന്​ വി. ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ നേമം നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫ്​ വിജയിക്കുമെന്ന്​ സി.പി.എം സംസ്ഥാന സമിതിയംഗം വി. ശിവൻകുട്ടി. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും വിജയിക്കാൻ ഇടതു​മുന്നണിക്ക്​ സാധിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ ജില്ലയിലെ 1​4 മണ്ഡലങ്ങളിലും ലീഡ്​ ലഭിച്ചിരുന്നു. നേമത്ത്​ ചെറിയ ലീഡ്​ ഉണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പ്​ ഫലം നിയമസഭ തെരഞ്ഞെടുപ്പി​െൻറ ആദ്യസൂചനയാണ്​. ഗൃഹസന്ദർശനത്തിൽ എല്ലാ വീടുകളിൽ നിന്നും നല്ല അനുഭവമാണ്​ ലഭിച്ചത്​.

ആഴക്കടൽ മത്സ്യബന്ധന വിവാദം തീര​േദശത്ത്​ എൽ.ഡി.എഫിന്​ തിരിച്ചടിയാകില്ല. മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരി​െച്ചന്നും അദ്ദേഹം പറഞ്ഞു. 2016ൽ നേമത്ത് എൽ.ഡി.എഫ്​ സ്ഥാനാർഥിയായിരുന്നു വി. ശിവൻകുട്ടി.

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  കേ​ര​ള​ത്തി​െൻറ രാ​ഷ്​​ട്രീ​യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ബി.​ജെ.​പി​യു​ടെ ജ​ന​പ്ര​തി​നി​ധി നി​യ​മ​സ​ഭ എത്തിയത് നേമം വഴിയായിരുന്നു. 8,671 ​േവാ​ട്ടു​ക​ൾ​ക്ക്​ ഒ. ​രാ​ജ​ഗോ​പാ​ലായിരുന്നു വി. ​ശി​വ​ൻ​കു​ട്ടി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയത്.​യു.​ഡി.​എ​ഫി​ന്​ വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി​യ ജ​ന​താ​ദ​ൾ (യു) ​സ്ഥാ​നാ​ർ​ഥി വി. ​സു​രേ​​ന്ദ്ര​ൻ പി​ള്ള മൂ​ന്നാം​സ്ഥാ​ന​ത്താ​യി. വി. ​ശി​വ​ൻ​കു​ട്ടി​ക്ക്​ 59142 വോ​ട്ടും വി. ​സു​രേ​ന്ദ്ര​ൻ പി​ള്ള​ക്ക്​ 13860 വോ​ട്ടും ല​ഭി​ച്ചു.

2011ൽ ​വി. ​ശി​വ​ൻ​കു​ട്ടി വി​ജ​യി​ച്ച​ത് 6415 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്. ബി.​ജെ.​പി​യി​ലെ ഒ. ​രാ​ജ​ഗോ​പാ​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. വി. ​ശി​വ​ൻ​കു​ട്ടി 50076 വോ​ട്ടും ഒ. ​രാ​ജ​ഗോ​പാ​ൽ 43661 വോ​ട്ടും നേ​ടി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സോ​ഷ്യ​ലി​സ്​​റ്റ്​ ജ​ന​ത​യി​ലെ ചാ​രു​പാ​റ ര​വി​ക്ക്​ 20248 വോ​ട്ടും.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഒ​റ്റ​നോ​ട്ട​ത്തി​ൽ

ഒ. ​രാ​ജ​ഗോ​പാ​ൽ -ബി.​ജെ.​പി 67813

വി. ​ശി​വ​ൻ​കു​ട്ടി -എ​ൽ.​ഡി.​എ​ഫ് 59142

വി. ​സു​രേ​ന്ദ്ര​ൻ പി​ള്ള -യു.​ഡി.​എ​ഫ്​13860

രാ​ജ​ഗോ​പാ​ലി​െൻറ ഭൂ​രി​പ​ക്ഷം 8671 വോ​ട്ടു​ക​ൾ

2019 ​പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ്​

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ -ബി.​ജെ.​പി 58513

ശ​ശി ത​രൂ​ർ -കോ​ൺ​ഗ്ര​സ്​ 46472

സി. ​ദി​വാ​ക​ര​ൻ -സി.​പി.​െ​എ 22921

നേ​മം മ​ണ്ഡ​ല​ത്തി​ൽ കു​മ്മ​നം രാ​​ജ​ശേ​ഖ​ര​െൻറ ലീ​ഡ്​ 12041 വോ​ട്ടു​ക​ൾ

മു​ൻ​സാ​ര​ഥി​ക​ൾ, ല​ഭി​ച്ച വോ​ട്ടു​ക​ൾ

1957 - എ. ​സ​ദാ​ശി​വ​ൻ (സി.​പി.​ഐ-15998)

1960 - പി. ​വി​ശ്വാം​ഭ​ര​ൻ (പി.​എ​സ്.​പി-28573)

1965 എം. ​സ​ദാ​ശി​വ​ൻ (സി.​പി.​എം-17756)

1967 എം. ​സ​ദാ​ശി​വ​ൻ (സി.​പി.​എം-22800)

1970 ജി. ​കു​ട്ട​പ്പ​ൻ (പി.​എ​സ്.​പി-29800)

1977 എ​സ്. വ​ര​ദ​രാ​ജ​ൻ (കോ​ൺ​ഗ്ര​സ്-32063)

1980 ഇ. ​ര​മേ​ശ​ൻ നാ​യ​ർ (കോ​ൺ​ഗ്ര​സ്-37589)

1982 കെ. ​ക​രു​ണാ​ക​ര​ൻ (കോ​ൺ​ഗ്ര​സ്-36007)

1987 വി.​ജെ. ത​ങ്ക​പ്പ​ൻ (സി.​പി.​എം -47748)

1991 വി.​ജെ. ത​ങ്ക​പ്പ​ൻ (സി.​പി.​എം-47036)

1996 വെ​ങ്ങാ​നൂ​ർ പി. ​ഭാ​സ്ക​ര​ൻ (സി.​പി.​എം -51139)

2001 എ​ൻ. ശ​ക്ത​ൻ (കോ​ൺ​ഗ്ര​സ്-56648)

2006 എ​ൻ. ശ​ക്ത​ൻ (കോ​ൺ​ഗ്ര​സ് -60884)

2011 വി. ​ശി​വ​ൻ​കു​ട്ടി (സി.​പി.​എം-50076)

വോ​ട്ടി​ങ്​​ ശ​ത​മാ​നം

2016 നി​യ​മ​സ​ഭ : 74.11

2019 പാ​ർ​ല​മെൻറ്​ : 73.31

Tags:    
News Summary - assembly election, v shivankutty, nemom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.