പയ്യന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് മർദ്ദനമേറ്റെന്ന് പരാതി

പയ്യന്നൂർ: കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിങ് ഓഫിസർക്ക് മർദ്ദനമേറ്റതായി പരാതി. വാണിമേൽ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശേരി പാറാൽ ഡി.ഐ.എ കോളജ് പ്രഫസറാണ് മുഹമ്മദ് അഷ്റഫ്.

റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫിസർ അനുവദിച്ചില്ല. ഇതേതുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായതെന്ന് പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ്ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിങ് ഓഫിസർ പറഞ്ഞു.

സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിങ് നിർത്തിവെച്ചു. മർദനമേറ്റ പ്രിസൈഡിങ് ഓഫിസർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി‌. പകരം മറ്റൊരാളെ ഏർപ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിങ് ആരംഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.