അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ പിടിയിൽ

നിലമ്പൂർ: അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ സോനിപൂർ സ്വദേശി അസ്മത്ത് അലിയാണ് പിടിയിലായത്. ഇയാളുടെ സഹായിയായ അമീർ കുസ്മുവും പിടിയിലായിട്ടുണ്ട്. ഒറ്റകൊമ്പൻ കാണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത്ത് അലി.

അസ്മത്ത് അലിയെ പിടികൂടുന്നവർക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് അസം പൊലീസ് പ്രഖ്യാപിച്ചിരുന്നു. അസമിൽ നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് അസ്മത്ത് അലി കേരളത്തിലെത്തിയത്. തൊഴിലാളികൾക്കൊപ്പമായിരുന്നു അസ്മത്ത് അലിയുടെ കേരളത്തിലേക്കുള്ള യാത്ര.

കേരളത്തിലെത്തിയതിന് ശേഷം അസ്മത്ത് അലിയെ കുറിച്ച് അസം പൊലീസിന് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. അസമിലെ ബന്ധുക്കളുമായി ഇയാൾ ആശയവിനിമയം നടത്തുന്നതും വിരളമായിരുന്നു. എന്നാൽ, ഈയടുത്തായി അസ്മത്ത് അലി അസമിലെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു.

ഈ ഫോൺകോൾ കേ​ന്ദ്രീകരിച്ച് അസം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാൾ കേരളത്തിലുണ്ടെന്ന് വ്യക്തമാവുകയും സംസ്ഥാന പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. അസം പൊലീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അസ്മത്ത് അലിയെ കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. 

Tags:    
News Summary - Assam criminal arrested in nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.