ശിരോവസ്ത്രമുള്ള ഫോട്ടോയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധം; നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാര്‍ഥിനി

കൊച്ചി:  ശിരോവസ്ത്രം ധരിക്കാത്ത ഫോട്ടോ നല്‍കാത്തതിന്‍െറ പേരില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടിക്കെതിരെ വിദ്യാര്‍ഥി നിയമ നടപടിക്ക്. കോയമ്പത്തൂരില്‍നിന്ന് ബി.എച്ച്.എം.എസ് കോഴ്സ് പൂര്‍ത്തിയാക്കിയ ആലപ്പുഴ വടുതല സ്വദേശി ആസിയ ഇബ്രാഹിമിനാണ് ഹിജാബ് ധരിക്കാത്ത ഫോട്ടോ നല്‍കാത്തതിന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കൗണ്‍സില്‍ രജിസ്ട്രാര്‍ക്കും വനിത കമീഷനിലും പരാതി നല്‍കിയതായി ആസിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റിക്ക് കീഴിലെ കോയമ്പത്തൂര്‍ മാര്‍ട്ടിന്‍ ഹോമിയോപതി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍നിന്ന് കഴിഞ്ഞ മേയിലാണ് ആസിയ കോഴ്സും ഇന്‍േറണ്‍ഷിപും പൂര്‍ത്തിയാക്കിയത്.

സര്‍ട്ടിഫിക്കറ്റ് ഓഫ് പെര്‍മനെന്‍റ് രജിസ്ട്രേഷന് സെപ്റ്റംബറില്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചു. അവര്‍ ആവശ്യപ്പെട്ട രേഖകളുമായി ഓഫിസില്‍ ചെന്നപ്പോള്‍ ചെവിയും കഴുത്തും പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ ഇല്ലാതെ അപേക്ഷ സ്വീകരിക്കില്ളെന്ന് നിലപാടെടുത്തു. ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ മാനസികമായി തളര്‍ത്തുന്ന രീതിയിലായിരുന്നു അധികൃതരുടെ പെരുമാറ്റം. അപേക്ഷ സ്വീകരിക്കാതെ മടങ്ങില്ളെന്ന് അറിയിച്ചതോടെ അപേക്ഷ സ്വീകരിച്ചെങ്കിലും ഒരു മാസം കഴിഞ്ഞ് മുഖം വ്യക്തമാക്കുന്ന ഫോട്ടോ വേണമെന്ന് കാണിച്ച് വീട്ടിലേക്ക് കത്തയക്കുകയായിരുന്നു.

തുടര്‍ന്ന് മുഖം പരമാവധി കാണുന്ന രീതിയിലുള്ള ഫോട്ടോ അയച്ചെങ്കിലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൗണ്‍സില്‍ തയാറായിട്ടില്ളെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. കൗണ്‍സിലിന്‍േറത് നീതി നിഷേധവും മൗലിക അവകാശ ധ്വംസനവുമാണ്. കൗണ്‍സിലില്‍നിന്ന് മുമ്പ് പലര്‍ക്കും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനകം നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് പലര്‍ക്കും ഏറെ വൈകിയാണ് അനുവദിച്ചതെന്നും ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് വി.എച്ച്.ഷെറിന്‍ ഷഹന പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന സമിതി അംഗം ആനിസ മുഹ്യിദ്ദീന്‍, ജില്ല സെക്രട്ടറി അസ്ന കെ. അമീന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    
News Summary - asiya ibrahim file to case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.