തട്ടിക്കൊണ്ടുപോയ അഷറഫിനെ ക്രൂരമായി മർദ്ദിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഷറഫിനെ ക്രൂരമായി മർദ്ദിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തട്ടികൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണ് പൊലീസ് സൂചന നൽകിയിരുന്നു. തട്ടിക്കൊണ്ടു പോയ സംഘം അഷറഫിനെ കുന്ദമംഗലത്ത് ഇറക്കി വിടുകയായിരുന്നു.

ചൊവ്വാഴ്ച വീട്ടിൽ നിന്നാണ് അഷറഫിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നു രാവിലെ മൂന്നരയോടെ കുന്ദമംഗലത്ത് അഷറഫിനെ ഇറക്കിവിട്ടു. തുടർന്ന് കുന്ദമംഗലം പൊലീസ് എത്തിയാണ് അഷറഫിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അൽപസമയത്തിനുള്ളിൽ കൊയിലാണ്ടി പൊലീസ് അഷറഫിനെ കസ്റ്റഡിയെലെടുക്കുമെന്നാണ് അറിയുന്നത്.

അഷറഫിനെ സംഘം ക്രൂരമായി മർദിച്ചിട്ടുണ്ട്. ഒരു കാൽ ഒടിഞ്ഞ നിലയിലാണ്. ശരീരത്തിൽ ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിച്ച പാടുകളുമുണ്ട്. ഇയാളെ മാവൂരിലെ തടിമില്ലിലാണ് താമസിപ്പിച്ചതെന്ന് പറയുന്നു. കൊടുവള്ളിയിൽ നിന്നുള്ള സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അഷറഫ് മുമ്പും സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞമാസമാണ് ഇയാൾ റിയാദിൽ നിന്ന് നാട്ടിലെത്തിയത്. അഷറഫ് കൊണ്ടുവന്ന സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്ന് കുടുംബത്തെ അടക്കം ചിലർ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.

അതിന്‍റെ തുടർച്ചയായാണ് തട്ടികൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Ashraf, who was abducted from Koyilandy, was brutally beaten and found abandoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.