'എത്രകാലം ജീവിക്കേണ്ടവളാണ് ആ പെട്ടിയിൽ നിശ്ചലമായി കിടക്കുന്നത്'; ഏഴ്​ വയസുകാരിയുടെ വിയോഗത്തിൽ വിങ്ങി അഷ്​റഫ്​ താമരശ്ശേരി

'ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്. നാളത്തെ തലമുറയെ നയിക്കേണ്ടവള്‍, എന്തൊരു വിധിയാണ് ​െദെവമേ ഇത്. എംബാമിങ്​ സെന്‍ററിലെ സന്ദര്‍ശക ചെയറില്‍ പരസ്പരം ആശ്വസിക്കുവാന്‍ പോലും കഴിയാതെ പൊട്ടി കരയുന്ന രമേശും ധന്യയും. എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുക' -ഏഴു വയസുകാരിയുടെ മരണവാർത്ത പങ്കുവെച്ച്​ കൊണ്ട്​ സാമൂഹിക പ്രവർത്തകനായ അഷ്​റഫ്​ താമരശ്ശേരി ഫേസ്​ബുക്കിൽ കുറിച്ച വാക്കുകളാണിവ.

ഓരോ മരണങ്ങളും വേർപാടുകളും ചുറ്റുമുള്ളവരെ എങ്ങനെയാണ്​ നോവിക്കുന്നതെന്ന്​ ഹൃദയാഘാതം മൂലം മരിച്ച മലയാളിയായ അഞ്​ജനയുടെ മരണവാർത്തയിലൂടെ വിവരിക്കുകയാണ്​ അഷ്​റഫ്​ താമരശ്ശേരി.

തൃശൂരിലെ വടക്കാഞ്ചേരി കാഞിരകോട് സ്വദേശികളായ രമേശിന്‍റെയും ധന്യയുടെയും മൂത്തമകളായിരുന്നു ദുബൈ ഇന്ത്യൻ സ്​കൂളിൽ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയായ അഞ്ജന. പഠിക്കുവാന്‍ മിടുക്കിയും മറ്റ് എല്ലാകാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ സാമർഥ്യവുമുള്ള കുട്ടിയായിരുന്ന അഞ്​ജന. അണയാന്‍ പോകുന്ന വിളക്കിന് പ്രകാശമേറുമെന്ന് പറയുന്നത് പോലെയാ​യി അഞ്​ജനയുടെ കാര്യമെന്നും​ അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചു.

ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂർണ്ണ രൂപം:

നാട്ടില്‍ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേള്‍ക്കുന്ന മരണവാര്‍ത്ത ഒരു കൊച്ചുമോളുടെതാണ്. ദുബൈ ഇന്ത്യൻ സ്​കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മലയാളിയായ അഞ്ജനയുടെ മരണം ഹൃദയാഘാതം മൂലമാണ്. ഏഴ്​ വയസ്സുളള കൊച്ചുമോളെ പോലെ പോലും Cardiac Arrest വെറുതെ വിട്ടില്ല.ഈ കാലഘട്ടത്തില്‍ Cardiac Arrest ഉം Blood Sugar നും പ്രായവിത്യാസമില്ലാതെ എല്ലാപേരെയും പിടികൂടുന്നു.
തൃശൂരിലെ വടക്കാഞ്ചേരി കാഞിരകോട് സ്വദേശികളായ രമേഷിന്‍റെയും,ധന്യയുടെയും മൂത്തമകളാണ് അഞ്ജന.പഠിക്കുവാന്‍ അതി സമര്‍ത്ഥ,മറ്റ് എല്ലാകാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ സാമര്‍ത്ഥ്യം.അണയാന്‍ പോകുന്ന വിളക്കിന് പ്രകാശമേറുമെന്ന് പറയുന്നത് പോലെ,അഞ്ജന മോളുടെ ജീവിതവും അതുപോലെയായിരുന്നു.അച്ഛന്‍റെയും അമ്മയുടെയും പൊന്നാരമോള്‍,ഇന്നലെ എംബാമിംഗ് സെന്‍ററില്‍ പെട്ടിയില്‍ അഞ്ജന മോളുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ ഞാനും അറിയാതെ വിതുമ്പി പോയി.
ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്.നാളത്തെ തലമുറയെ നയിക്കേണ്ടവള്‍,എന്തൊരു വിധിയാണ് ദെെവമേ ഇത്.എംബാമിംഗ് സെന്‍ററിലെ സന്ദര്‍ശക ചെയറില്‍ പരസ്പരം ആശ്വസിക്കുവാന്‍ പോലും കഴിയാതെ പൊട്ടി കരയുന്ന രമേഷും ധന്യയും.എന്ത് പറഞാണ് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുക.ഓരോ മരണവും ഓരോ വേർപാടും എല്ലാ മനസ്സുകളെയും നോവിക്കുന്നു.അവരുടെ കരളിന്‍റെ ഒരു കഷണമാണ് നിശ്ചലമായി കിടന്ന് ഉറങ്ങുന്നത്. ഈ അവസ്ഥ കാണുമ്പോള്‍ നോവാത്ത മനസ്സുകൾ ഉണ്ടാവില്ല.
മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നുകൊള്ളും,ആ വേദന ജീവിതകാലം തുടരും.രമേഷിനും ധന്യക്കും അവരുടെ കുടുംബത്തിനും സമാധാനം കിട്ടട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.