അഷ്റഫ് താമരശ്ശേരി

പ്രവാസികളെ ചൂക്ഷണം ചെയ്യുന്നവർക്കെതിരെ അവസാനം ശ്വാസം വരെയും പോരാടും; നിയമനടപടിക്ക്​ വെല്ലുവിളിച്ച്​ അഷ്​റഫ്​ താമരശേരി

കേരളത്തിലെ വിമാനതാവളങ്ങളിൽ വ്യത്യസ്​ത കോവിഡ്​ പരിശോധനാ ഫലം ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ തനിക്കെതിരെ നടപടി എടുക്കാൻ വെല്ലുവിളിച്ച്​ സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശ്ശേരി. തനിക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത്​ സാമൂഹിക പ്രവർത്തകൻ ആയതിനാലാണെന്ന വിശദീകരണം തള്ളിയാണ്​ ധൈര്യമുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്നും അപ്പോഴാണ്​ സത്യം പുറത്തുവരികയെന്നും അദ്ദേഹം പറഞ്ഞത്​.

പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും മറ്റൊന്നും നോക്കാതെ പ്രതികരിക്കുമെന്നും പ്രവാസികളെ ചൂക്ഷണം ചെയ്ത് ജീവിക്കുന്നവർക്കെതിരെ അവസാനം ശ്വാസം വരെയും പോരാടുമെന്നും ഫേസ്​ബുക്ക്​ പോസ്​റ്റിൽ അദ്ദേഹം പറഞ്ഞു.

അഷ്​റഫ്​ താമരശേരിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം

തിരുവനന്തപുരം വിമാനത്താവളത്തിലെ പിസിആർ പരിശോധന ഫലത്തെ കുറിച്ചുളള വിവാദം ഞാൻ അവസാനിപ്പിച്ചതായിരുന്നു. പക്ഷെ സത്യം പറഞ്ഞതി െൻറ പേരിൽ എന്നെ കുറെ നാളുകളായി വേട്ടയാടുകയാണ്. ചില online വാർത്തകളെയും കൂട്ട് പിടിച്ച് പൊതു സമൂഹത്തിെൻറ മുന്നിൽ എന്നെ താറടിച്ച് കാണിക്കുവാനുളള ശ്രമമാണ് ഇതിെൻറ പിന്നിലെന്ന് ഞാൻ സംശയിക്കുന്നു.


കോർപ്പറേറ്റ് കമ്പനി ഉടമയുടെ വാർത്താ സമ്മേളനത്തിൽ ത​െൻറ തെറ്റുകളെ വെളളപൂശാൻ ശ്രമിക്കുന്നതായി തോന്നി. തിരുവനന്തപുരത്തും,കോഴിക്കോടും പി സി ആർ പരിശോധന ഫലം പോസ്റ്റീവാണെങ്കിൽ എന്തു കൊണ്ട് എറണാകുളത്ത് നെഗറ്റീവ് ആകുന്നു. കൊച്ചിയിൽ ഒന്നിലധികം പരിശോധന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. അപ്പോൾ തെറ്റ് പറ്റിയത് മറ്റേ സ്ഥാപനങ്ങളുടെ മെഷീനാണെന്ന് ഈ വിദ്വാൻ പറയുവാൻ മടിക്കുന്നതിെൻറ കാരണമെന്താണ്. അപ്പോൾ മെഷീനെ കുറിച്ച്​ സാങ്കേതികമായ വിവരമുളളവർ തമ്മിൽ സംസാരിക്കുമ്പോൾ ആർക്കാണ് തെറ്റ് പറ്റിയതെന്ന് കൂടുതൽ വ്യക്തമാകും.
പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും, അവിടെ കോർപ്പറേറ്റുകൾ എന്നോ, രാഷ്ട്രീയമോ, കൊടിയുടെ നിറമോ, ജാതിയോ, വർഗ്ഗമോ നോക്കാറില്ല. പ്രവാസികളെ ചൂക്ഷണം ചെയ്ത് ജീവിക്കുന്നവർക്കെതിരെ അവസാനം ശ്വാസം വരെയും പോരാടും.


കോർപ്പറേറ്റ് ഉടമയുടെ വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു. ഞാൻ ഒരു സാമൂഹിക പ്രവർത്തകനായതിനാലാണ് അവർ നിയമ നടപടി സ്വീകരിക്കാത്തത് എന്ന്. നിങ്ങൾക്ക് ധെെര്യമുണ്ടോ, എനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാൻ, അന്ന് സത്യം പുറത്ത് വരും. നിങ്ങൾ കോർപ്പറേറ്റുകൾ കരുതുന്നത്, കുറച്ച് പണവും സ്വാധീനവും ചില ഓൺലെെൻ മാധ്യമക്കാരും ഉണ്ടെങ്കിൽ എന്തും ചെയ്യുവാൻ കഴിയുമെന്നാണ്​. എങ്കിൽ അവിടെ നിങ്ങൾക്ക് തെറ്റ് പറ്റി. ഏത് വഴിയും പണം സമ്പാദിക്കാനുളള നെട്ടോട്ടത്തിനിടയിൽ മനസ്സാക്ഷിയെന്ന ഒരു കാര്യമുണ്ട്. കച്ചവടത്തിൽ പോലും സൂക്ഷമത വേണമെന്ന് നമ്മെ പഠിപ്പിച്ചതാണ് പടച്ചതമ്പുരാൻ, അല്ലാഹുവിന് നിരക്കാത്തത് ചെയ്യുവാൻ പാടില്ല, ദുനിയാവിനും അപ്പുറം മറ്റൊരു ലോകമുണ്ട്, അതാണ് സ്ഥായിയായ ലോകം. ഒരു രാത്രി കിടന്നുറങ്ങി രാവിലെ എഴുന്നേൽക്കുവാൻ കഴിയുന്ന, പടച്ച തമ്പുരാെൻറ അപാര അനുഗ്രഹത്തെ കുറിച്ച് ഒന്ന് ഓർത്താൽ നല്ലത്. അല്ലാഹു നമ്മെയെല്ലാവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. 

അഷ്റഫ് താമരശ്ശേരി

Tags:    
News Summary - ashraf thamarasseri challenges company to take legal action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.