ആശാ സമരം: മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് കൂടി പൊലീസിന്റെ നോട്ടീസ്

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ്. മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു. ആശ വർക്കർമാർക്ക് പുറമേ ഉദ്ഘാടകൻ ജോസഫ് സി. മാത്യു, കെ.ജി. താര, എം. ഷാജർഖാൻ, ആര്‍. ബിജു, എം.എ. ബിന്ദു, കെ.പി. റോസമ്മ, ശരണ്യ രാജ്, എസ്. ബുർഹാൻ, എസ്. മിനി, ഷൈല കെ. ജോൺ എന്നിവര്‍ക്കാണ് നോട്ടീസ്.

48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടോൺമെന്റ് പൊലീസാണ് നോട്ടീസ് അയച്ചത്. ഗതാഗത തടസമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോൺമെൻറ് പൊലീസ് നോട്ടീസ് നൽകിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആശാ പ്രവർത്തകർ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിന് പരിഹാരം കാണാതെ കേസെടുത്ത് സമരത്തെ അടിച്ചമർത്താമെന്നാണ് സർക്കാർ കരുതുന്നതെന്ന് നേതാക്കൾ പറഞ്ഞു. സമൻസ് നൽകിയിരുന്നു - മഹാസംഗമത്തിൽ പങ്കെടുത്തവർ 48 മണിക്കൂറിനകം പൊലിസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. സംഗമത്തിൽ പങ്കെടുത്തതിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ജോസഫ് സി. മാത്യു അറിയിച്ചു.

നോട്ടീസ് ലഭിച്ചാൽ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കാൻ സാഹചര്യം ഇല്ലാതെ വന്നപ്പോഴാണ് ആശാ പ്രവർത്തകർ സമരം ചെയ്യുന്നത്. ഇവർ തൊഴിലാളികളാണ്. സമരത്തിലെ പലർക്കും കയറിക്കിടക്കാൻ ഇടമില്ല. ജീവിക്കാനുള്ള അവകാശമാണ് ആശമാർ ആവശ്യപ്പെടുന്നത്. തൊഴിലാളി വർഗ പാർട്ടികൾക്ക് ഓർമ്മകൾ ഉണ്ടായിരിക്കണം.

കാർഷികമേഖലയിൽ ജന്മികളുടെ കങ്കാണിമാർ കൂകിവിളിക്കുമ്പോൾ അതിനെ എതിർക്കാൻ രൂപപ്പെട്ട ശൈലിയെക്കുറിച്ചാണ് പല നേതാക്കളും സംസാരിക്കുന്നത്. സർക്കാർ മറുപടി പറയുന്നതിന് പകരം ഇതര സംഘടനകളെ കൊണ്ട് മറുപടി പറയിക്കുകയാണ്. തൊഴിലാളിയൂനിയൻ നേതാക്കൾ ആശമാരെ അധിക്ഷേപിക്കുകയാണ്. ഭരണം നിലനിർത്തുന്നതിനോടാണ് തൊഴിലാളി നേതാക്കൾക്ക് പ്രതിബദ്ധത. ഇതിലൂടെ തൊഴിലാളി വർഗ പാമ്പര്യത്തെയാണ് ഇടതു തൊഴിലാളി യൂനിയൻ നേതാക്കൾ തള്ളി പറയുന്നതെന്നും ജോസഫ് സി. മാത്യു പറഞ്ഞു.

Tags:    
News Summary - Asha strike: Cantonment police registered a case against the leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.