തൃശൂർ: ചിത്രകാരൻ അശാന്തനെ മരണശേഷം ആദരിക്കുന്നതിനായി അശാന്തെൻറ ഗുരുവും സഹയാത്രികനുമായ പി.വി. നന്ദനും സുനിൽ വല്ലാർപാടവും ചേർന്ന് ബൃഹദ് ചിത്രപ്രദർശനം നടത്തുമെന്ന കേരള ലളിതകല അക്കാദമിയുടെ പ്രഖ്യാപനം വിവാദമായി. അങ്ങനെയൊരു പ്രദർശനം നടക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് പി.വി. നന്ദൻ തന്നെ രംഗത്തെത്തിയതോടെ അക്കാദമി പുലിവാൽ പിടിച്ച മട്ടായി.
പ്രദർശനം നടത്തുന്നതായി താൻ പത്രങ്ങളിൽ നിന്നാണ് അറിഞ്ഞതെന്ന് നന്ദൻ ഫേസ്ബുക്കിലാണ് വ്യക്തമാക്കിയത്. ഇതോടെ, കൂടിയാലോചനകളില്ലെന്ന ആരോപണം ബലപ്പെടുകയും അക്കാദമി ഭാരവാഹികൾ അശാന്തൻ വിവാദത്തിൽ പ്രതിക്കൂട്ടിലാവുകയും ചെയ്തു. ജീവിച്ചിരുന്നപ്പോഴും അതിന്ശേഷവും അക്കാദമി അശാന്തനോട് ആദരവോടെയേ പെരുമാറിയിട്ടുള്ളൂ എന്ന് വ്യക്തമാക്കിയ അക്കാദമി ഭാരവാഹികൾ, ഇത് ചിലർ ദുരുദ്ദേശത്തോടെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തിെൻറ ചിത്രപ്രദർശനം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.