അയോധ്യയിലേത്​ സ്വാതന്ത്ര്യത്തിനും സമത്വത്തിനും മേലുള്ള ആൾക്കൂട്ട വിജയം -ഉവൈസി

ഹൈദരാബാദ്​: അയോധ്യയിലെ 'ഭൂമി പൂജ'യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ​ങ്കെടുത്തത്​ മതേതരത്വത്തിനു​മേൽ ഹിന്ദുത്വം കൈവരിച്ച വിജയമാണെന്ന്​ എ.​െഎ.എം.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസി. ഭരണഘടനയുടെ സത്ത​ ഉയർത്തിപ്പിടിക്കുന്നതിൽ മോദി പരാജയപ്പെട്ടുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

സ്വാതന്ത്ര്യത്തിനും സമത്വത്തിനും മേലുള്ള ആൾക്കൂട്ട വിജയമാണ്​ ഇത്​. ഇവിടെ മോദി സ്​ഥാപിച്ചത്​ മന്ദിറി​​േൻറതു മാത്രമല്ല, ഹിന്ദുത്വ രാഷ്​ട്രത്തി​െൻറ തറക്കല്ല്​ കൂടിയാണ്​. ഭരണഘടനയുടെ അടിസ്​ഥാന തത്ത്വത്തിന്​ വിരുദ്ധമായി മോദി രാജ്യത്തെ മതാധിഷ്​ഠിത രാഷ്​ട്രമാക്കുകയാണ്​. പ്രധാനമന്ത്രി സത്യപ്രതിജ്​ഞ ലംഘനം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു.

ആഗസ്​റ്റ്​ പതിനഞ്ചുമായിട്ടാണ്​ ആഗസ്​റ്റ്​ അഞ്ചിനെ മോദി താരതമ്യം ചെയ്യുന്നത്​. എന്നാൽ, അത്​ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഇകഴ്​ത്തുന്നതി​ന്​ തുല്യമാണ്​. വളരെ വികാരനിർഭരമായിട്ടാണ്​ മോദി സംസാരിച്ചത്​. പൗരൻമാരുടെ സഹവർത്തിത്വം, സമത്വം എന്നിവയിൽ വിശ്വസിക്കുന്ന ആളായതിനാൽ ഞാനും വളരെ വികാരനിർഭരനാണ്​.

450 വർഷം പള്ളി നിലനിന്ന സ്​ഥലത്താണ്​ ഇന്ന്​ ക്ഷേത്രത്തി​െൻറ ശിലാസ്​ഥാപനം നിർവഹിച്ചത്​. ആ പള്ളി തകർത്തത്​ നിങ്ങൾ പിന്തുണക്കുന്ന സംഘടനകളായ ആർ.എസ്​.എസി​െൻറയും വി.എച്ച്​.പിയുടെയും ബജ്​റങ്​ദളി​െൻറയുമെല്ലാം നേതൃത്വത്തിലാണെന്നും ഉവൈസി ഓർമിപ്പിച്ചു. 

Tags:    
News Summary - asaduddin owaisi against modi about ayodhya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.