ആര്യനാട്  കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

തിരുവനന്തപുരം: സ്റ്റേഷൻ മാസ്റ്റർക്ക്  ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച ആര്യനാട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ അടച്ചു. മറ്റ് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, ബേക്കറികള്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോ എന്നിവിടങ്ങളില്‍ ഒരാഴ്ചക്കിടയില്‍ സന്ദര്‍ശനം നടത്തിയവര്‍ ഹോം ക്വാറന്‍റൈനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഡിപ്പോയും ബസുകളും അണുനശീകരണം നടത്തും. ആര്യനാട് നിന്നുള്ള പ്രധാന സര്‍വീസുകള്‍ താത്കാലികമായി നെടുമങ്ങാട്, കാട്ടാക്കട ഡിപ്പോകളില്‍ നിന്ന് നടത്താനാണ് നിര്‍ദേശം.

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ മെഡിക്കല്‍ ഓഫീസര്‍, ബസ് സ്റ്റേഷൻ മാസ്റ്റര്‍, രണ്ട് ആശവര്‍ക്കര്‍മാര്‍, ബേക്കറി ഉടമ എന്നിവര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ക്കാണ് രോഗബാധയെന്നതിനാല്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ളവരും ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കണെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായോ പഞ്ചായത്തുമായോ ബന്ധപ്പെടണം. ഇതിനായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹെല്‍പ് ഡസ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - Aryanad KSRTC depo closed- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.